ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂർണമായും സ്റ്റേറ്റ് ഇൻഡ്രസിട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി ഉത്തരവിറങ്ങി

0

കൊച്ചി: ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂർണമായും സ്റ്റേറ്റ് ഇൻഡ്രസിട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കൽ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മറ്റ് സേനാ വിഭാഗങ്ങളെ പിൻവലിക്കും.

ലോ​ക്ക​ൽ പോ​ലീ​സ്, ഐ​ആ​ർ ബ​റ്റാ​ലി​യ​ൻ, ആ​ർ​ആ​ർ​എ​ഫ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സേ​നാ​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടേ​യും ജ​ഡ്ജി​മാ​രു​ടേ​യും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്.

സു​ര​ക്ഷ ഒ​റ്റ​കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​ള്ള ഡി​ജി​പി​യു​ടെ ശു​പാ​ർ​ശ​യി​ലാ​ണ് ഈ ​ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here