Tuesday, May 18, 2021

പിഎസ്‌സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നു നടക്കും

Must Read

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നു നടക്കും. ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഇന്ന് നടക്കുന്നത്. 2.52 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ അവസരം നൽകും.

റിസർവ് ബാങ്കിന്റെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർ രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അവസരം നൽകിയിട്ടുണ്ട്. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീടു പ്രഖ്യാപിക്കും.

English summary

The second phase of the public examination conducted by PSC will be held today

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News