ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന് ലഭിക്കുന്നത്.
ഓഫ് റോഡ് എസ്യുവി വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 20,000 ബുക്കിംഗുകള്‍ നേടിയിരുന്നു. വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം 2000 യൂണിറ്റാണ്. ബുക്കിങ്ങ് ഉയര്‍ന്നതോടെ ജനുവരി മാസം മുതല്‍ ഉത്പാദന ശേഷി 3000 ആയി ഉയര്‍ത്താനുള്ള നടപടികളും കമ്ബനി ആരംഭിച്ചിരുന്നു. നിലവില്‍ ഏഴ് മാസം വരെയാണ് ഈ വാഹനത്തിനായുള്ള കാത്തിരിപ്പ് സമയം.
എല്‍.എക്സ്, എ.എക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ പതിപ്പുകളിലാണ് ഥാര്‍ വിപണിയില്‍ എത്തുന്നത്.ഈ വാഹനത്തിന്റെ എക്സ്ഷോറും വില 9.80 ലക്ഷം രൂപ മുതല്‍ 13.75 ലക്ഷം രൂപ വരെയാണ്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്. കഴിഞ്ഞ ദിവസം എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഥാര്‍ കരുത്ത് തെളിയിച്ചിരുന്നു. ഫോര്‍-സ്റ്റാര്‍ റേറ്റിംഗ് ആണ് ക്രാഷ് ടെസ്റ്റില്‍ ഥാര്‍ നേടിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ്-റോഡ് വാഹനമായി മഹീന്ദ്ര ഥാര്‍ മാറി.The second generation Mahindra Thar was launched in October this year. According to a new report, all models will be sold by May 2021. The new generation Thor is getting a great welcome.
Within a month of the off-