Monday, October 18, 2021

പൊഴിയൂർ പൊഴിമുറിച്ച് നീന്തുന്നതിനിടെ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

Must Read

പൊഴിയൂർ പൊഴിമുറിച്ച് നീന്തുന്നതിനിടെ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പകലും നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. പൊഴിമുഖത്ത് തിരച്ചിൽ നടത്തുന്നതിന് സ്കൂബാ സംഘമെത്തിയെങ്കിലും അടിയൊഴുക്ക് കാരണം മടങ്ങി.

ബുധനാഴ്ച വൈകീട്ട് പൊഴിയൂർ പൊഴി പൂവാർ ഭാഗത്തുനിന്ന് നീന്തിക്കടക്കാൻ ശ്രമിക്കവെയാണ് പൂവാർ ഇ.എം.എസ്. കോളനി നിവാസിയായ മൊയ്‌നുദ്ദീനെ കാണാതായത്. ബുധനാഴ്ച വൈകീട്ട് അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയിരുന്നു.

രാത്രിയിൽ തന്നെ പൂവാർ തീരദേശ പോലീസും കടലിൽ ബോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വ്യാഴാഴ്ച രാവിലെ സ്കൂബാ സംഘത്തെ എത്തിച്ചത്. പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളും പൊഴിയിൽ ഇപ്പോൾ തിരച്ചിൽ നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാഴ്ചയായി പൊഴിയിൽ ശക്തമായ അടിയൊഴുക്കുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് മൊയ്‌നുദ്ദീനും മറ്റ് രണ്ട് സുഹൃത്തുക്കളുമായി പൂവാർ ഭാഗത്തുനിന്ന് പൊഴിമുറിച്ച് നീന്തുവാൻ ശ്രമിച്ചത്. പകുതി ദൂരം നീന്തിയെത്തിയ മൂവരും തളരുകയായിരുന്നു. ഇവർ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട് പരിസരവാസികളായ മത്സ്യത്തൊഴിലാളികൾ മറ്റ്‌ രണ്ടുപേരെയും രക്ഷപ്പെടുത്തിയെങ്കിലും മൊയ്‌നുദ്ദീനെ കരയ്ക്കെത്തിക്കാനായില്ല

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News