Friday, June 25, 2021

ആറ്റിലേക്ക് ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശ് കങ്ങഴയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടരും

Must Read

ആറ്റിലേക്ക് ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശ് കങ്ങഴയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. തെരച്ചിൽ സുഗമമാക്കാൻ കൂടുതൽ സംവിധാനങ്ങളും ഉപകരണങ്ങളും ഇന്ന് മണിമലയിലെത്തും.

വെളിച്ചം നഷ്ടമായതോടെ ഇന്നലെവൈകുന്നേരം ആറുമണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേനയ്ക്കു പുറമെ കോട്ടയത്തു നിന്നെത്തിയ മുങ്ങൽ വിദഗ്ദരും പൂഞ്ഞാർ നന്മക്കൂട്ടം പ്രവർത്തകരും മണിമലയാറ്റിൽ തെരച്ചിൽ നടത്തിയിരുന്നു. രാവിലെയെത്തിയ നന്മക്കൂട്ടത്തിലെ പരിശീലനം ലഭിച്ച മുപ്പതോളം പ്രവർത്തകർ വൈകുന്നേരം അഞ്ചു മണിയോടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.

തുടർന്ന്, ആലപ്പുഴയിൽ നിന്നുള്ള നാല്പതംഗ സംഘവും മണിമലയാറിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് കോട്ടയത്തു നിന്നുള്ള സംഘം തിരുവല്ല – മണിമല ഭാഗത്തേക്ക് മണിമലയാറിൽ തെരച്ചിൽ നടത്തും.

തിങ്കളാഴ്ച്ച് രാവിലെ പത്തു മണിയോടെയാണ് കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. ശക്തമായ അടിയൊഴുക്കുള്ളതും ജലനിരപ്പുയർന്നതും തെരച്ചിൽ ദുഷ്‌കരമാക്കിയിരുന്നു. ഇന്ന് കൂടുതൽ സംവിധാനങ്ങളെത്തുന്നതോടെ പ്രകാശിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസും നാട്ടുകാരും.

ഓഫീസിൽ പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ പ്രകാശ് 20 കിലോമീറ്റർ അകലെയുള്ള മണിമല സ്റ്രാൻഡ് വരെ ഓട്ടോറിക്ഷയിൽ എത്തിയശേഷം നടന്ന് പാലത്തിലെത്തി ചെരുപ്പും ബാഗും ഐഡി കാ‌‌‌‌ർഡും ഊരിവച്ചശേഷം കൈവരിയിൽ കയറി എടുത്തുചാടുകയായിരുന്നു. പ്രകാശ് മുങ്ങിപ്പൊങ്ങുന്നത് ആദ്യം കണ്ടത് ഈ സമയം ബാങ്കിലേക്കു പോകാനായി അതുവഴി വന്ന സമീപത്തെ ചിക്കൻ കടയിലെ ജീവനക്കാരൻ അസാം സ്വദേശി യാനാസ് ലുഗനാണ്. യാനാസും ‌ഞൊടിയിടയിൽ താഴേക്കു ചാടി. പലതവണ പ്രകാശിനെ പിടിച്ചെങ്കിലും ശക്തമായ അടിയൊഴുക്കിൽ കൈവിട്ട് പോകുകയായിരുന്നു. കൈ കുഴഞ്ഞതിനെ തുടർന്ന് യാനാസ് നീന്തി ബസ് സ്റ്റാൻഡിന് സമീപത്തെ തിട്ടയിലേക്കു കയറി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഫയർഫോഴ്സ് ടീമിലെ മുങ്ങൽ വിദഗ്ദ്ധർ പരിസര പ്രദേശങ്ങളിലെല്ലാം പരിശോധിച്ചെങ്കിലും ശ്രമം വിഫലമായി. അടിയൊഴുക്കുള്ളതിനാൽ താഴേക്ക് ഒഴുകിപ്പോകാനിടയുണ്ട്. ഐ.ഡി കാർഡ് ബാഗിന് മുകളിലായി വച്ചിരുന്നതിനാൽ ആളെ തരിച്ചറിയാൻ എളുപ്പമായി. ബാഗിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പൊലീസ് പറ‌ഞ്ഞു. ഭാര്യ : അമ്പിളി. പത്താം ക്ളാസ് വിദ്യാ‌ർത്ഥിനി പൂജാലക്ഷ്മിയാണ് ഏക മകൾ.

 മാനസിക വിഷമമെന്ന് സഹപ്രവർത്തകർ

ഏറെ നാളായി പ്രകാശ് മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വന്ന പ്രകാശ് എ.ഐ.വൈ.എഫ് പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിൽ ജോലി ലഭിക്കുന്നത്. പിന്നീട് ജോ.കൗൺസിലിന്റെ ഭാഗമായി. ജില്ലാ പ്രസിഡന്റായിരിക്കെ തൈറോയ്ഡ് ബാധിതനായതോടെ പ്രകാശ് ഏറെ ദുഃഖിതതനായിരുന്നു. പിന്നീട് ഭാരവാഹിത്വം ഒഴിഞ്ഞ് സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമായി തുടരുകയായിരുന്നു. ഇതിനിടെ കൊവിഡും ബാധിച്ചു. സുഹൃത്തുക്കളോട് പലതവണ മാനസിക വിഷമങ്ങളെപ്പറ്റി പറഞ്ഞിരുന്നു

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News