സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനംവകുപ്പിലെ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനുവേണ്ടിയുള്ള തെരച്ചിൽ നിർത്തിയേക്കും

0

പാലക്കാട്: സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനംവകുപ്പിലെ താൽക്കാലിക വാച്ചർ മുക്കാലി സ്വദേശി രാജനുവേണ്ടിയുള്ള(52) തെരച്ചിൽ നിർത്തിയേക്കും. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനമുണ്ടാകും. വനത്തിൽ മിക്കയിടത്തും തെരച്ചിൽ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായിട്ടില്ല.

ഈ ​മാ​സം മൂ​ന്നാം തി​യ​തി രാ​ത്രി​യാ​ണ് രാ​ജ​നെ കാ​ണാ​താ​യ​ത്. വ​ന​ത്തി​ൽ ഇ​നി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. രാ​ജ​നെ ക​ണ്ടെ​ത്താ​നാ​യി എ​ഴു​പ​തോ​ളം ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ന​ത്ത മ​ഴ കൂ​ടി​യാ​യ​തോ​ടെ തെ​ര​ച്ചി​ൽ അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

മേ​യ് മൂ​ന്നാം തി​യ​തി രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സൈ​ര​ന്ധ്രി വ​നം വ​കു​പ്പ് ഷെ​ഡി​ന് സ​മീ​പ​ത്ത് നി​ന്നും വാ​ച്ച​ർ രാ​ജ​നെ കാ​ണാ​താ​യ​ത്. മൃ​ഗ​ങ്ങ​ൾ താ​മ​സി​ക്കാ​ൻ ഇ​ട​യു​ള​ള ഗു​ഹ​ക​ളി​ൽ വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല.

സൈ​ര​ന്ധ്രി​യി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന രാ​ജ​ൻ മൂ​ന്നാം​തി​യ​തി രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്ത് ഉ​റ​ങ്ങാ​ൻ​പോ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ നോ​ക്കി​യ​പ്പോ​ൾ രാ​ജ​നെ ക​ണ്ടി​ല്ല. പു​റ​ത്ത് ചെ​രി​പ്പും ടോ​ർ​ച്ചും കു​റ​ച്ചു​മാ​റി ഉ​ടു​ത്തി​രു​ന്ന മു​ണ്ടും ക​ണ്ടെ​ത്തി.

ഏ​തെ​ങ്കി​ലും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് രാ​ജ​ൻ ഇ​ര​യാ​യി​ട്ടു​ണ്ടാ​കു​മോ എ​ന്ന സം​ശ​യ​മു​ണ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ചി​രു​ന്നെ​ങ്കി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് ചോ​ര​പ്പാ​ടു​ക​ളോ മ​റ്റു​ള്ള അ​ട​യാ​ള​ങ്ങ​ളോ അ​വ​ശേ​ഷി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ 500 മീ​റ്റ​ർ​മു​ത​ൽ ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മാ​ത്ര​മെ ഇ​ര​യെ കൊ​ണ്ടു​പോ​കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഈ ​ചു​റ്റ​ള​വി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​വ​ശേ​ഷി​പ്പു​ക​ളൊ​ന്നും ഈ ​ദൂ​ര​പ​രി​ധി​ക്കു​ള്ളി​ൽ കാ​ണാ​ത്ത​തി​നാ​ലാ​ണ് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞ​ത്.

വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ട്രാ​ക്കേ​ഴ്സ്, പോ​ലീ​സ്, ത​ണ്ട​ർ​ബോ​ൾ​ട്ട്, വ​നം​വ​കു​പ്പ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ ഇ​ക്ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ത്തി​ലേ​റെ​യാ​യി വ​ന​ത്തി​ന​ക​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​രെ തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here