Saturday, May 15, 2021

സിപിഎം നേതാവിന്റെ വീട് ഇടിച്ച് തകർത്തതിനു പിന്നാലെ എസ്ഡിപിഐ നേതാവിന്‍റെ കടയ്ക്ക് തീയിട്ടു

Must Read

കാസർകോട് : സിപിഎം നേതാവിന്റെ വീട് ഇടിച്ച് തകർത്തതിനു പിന്നാലെ എസ്ഡിപിഐ നേതാവിന്‍റെ കടയ്ക്ക് തീയിട്ടു. ബ്രാഞ്ച് പ്രസിഡൻറ് നാസർ ബംബ്രാണയുടെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് എസ്ഡിപിഐ നേതാക്കൾ ആരോപിച്ചു.

കുമ്പള സിപിഎം പ്രാദേശിക നേതാവും, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു തകർത്തിരുന്നു . അക്രമം തടയാൻ ചെന്ന അബ്ലുല്ലക്കുഞ്ഞിയ്ക്കും, ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റിരുന്നു . ഇതിനു പിന്നിൽ എസ് ഡി പി ഐ ആണെന്നായിരുന്നു ആരോപണം .

സിപിഎമ്മിന്റെ ഗുണ്ടായിസമാണ് ബംബ്രാണയിൽ നടക്കുന്നത് . സിപിഎം നേതാവിന്‍റെ സ്ഥലവിഷയത്തിൽ എസ്​ഡിപിഐയെ വലിച്ചിഴച്ചതാണ്. പാർട്ടി ബ്രാഞ്ച് പ്രസിഡൻറിന്‍റെ കടക്ക് സിപിഎം ക്രിമിനൽ സംഘം തന്നെ തീ വെച്ചതാണെന്നും എസ് ഡി പി ഐ ആരോപിച്ചു.

ക്രിമിനൽ സംഘത്തെ നിലയ്ക്ക് നിർത്താൻ നിയമപാലകർ തയ്യാറാകണമെന്നും , കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

English summery

The SDPI leader’s shop was set on fire after the CPM leader’s house was demolished

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News