Friday, July 30, 2021

സ്ക്രാച്ച് ചെയ്യാനുള്ള കാർഡ് തപാലിൽ എത്തും, ചുരണ്ടി നോക്കേണ്ട താമസം നിങ്ങൾ വില കൂടിയ കാറിന്റെ ഉടമയാകും!. പക്ഷേ, ഒരു കണ്ടിഷൻ

Must Read

സ്ക്രാച്ച് ചെയ്യാനുള്ള കാർഡ് തപാലിൽ എത്തും, ചുരണ്ടി നോക്കേണ്ട താമസം നിങ്ങൾ വില കൂടിയ കാറിന്റെ ഉടമയാകും!. പക്ഷേ, ഒരു കണ്ടിഷൻ. കാർ കിട്ടണമെങ്കിൽ അതിന്റെ വിലയുടെ ഒരു ശതമാനം മുൻകൂട്ടി അതിൽ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കണം.

സംശയിക്കേണ്ട ഓൺലൈൻ തട്ടിപ്പ് തന്നെ. പക്ഷേ, ഒന്നു കൂടി വിശ്വാസം ഉറപ്പിക്കാൻ സമ്മാന തുക രേഖപ്പെടുത്തിയ ചെക്കിന്റെ ചിത്രം വാട്സാപ്പിൽ അയയ്ക്കും. ഫോട്ടോ പതിച്ച കമ്പനിയുടെ തിരിച്ചറിയൽ കാർഡും കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്തും പിന്നാലെയെത്തും. രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ ‌പേരിൽ ഓൺലൈൻ തട്ടിപ്പിനു ശ്രമം.

അഡൂർ സ്വദേശിയായ മാധ്യമ പ്രവർത്തകൻ പുരുഷോത്തമനാണ് കഴിഞ്ഞ ദിവസം തപാലിൽ ‘ഭാഗ്യം’ തേടി വന്നത്!. സംഘം പണം ആവശ്യപ്പെട്ടപ്പോൾ തന്നെ തട്ടിപ്പാണെന്ന് ബോധ്യമായെങ്കിലും സംഘം ഏതറ്റം വരെ പോകുമെന്ന് കണ്ടെത്താനായി പിന്നീടുള്ള ശ്രമം. ഇദ്ദേഹം 2 വർഷം മുൻപ് ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയിരുന്നു.

ഈ വിലാസത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച ഒരു കവർ എത്തിയത്. തുറന്ന് നോക്കിയപ്പോൾ സ്ക്രാച്ച് ചെയ്യാനുള്ള ഒരു കാർഡായിരുന്നു. ഓൺലൈൻ കമ്പനിയുടെ 12 ാം വാർഷികത്തിന്റെ ഭാഗമായുള്ള പരിപാടിയാണെന്നും അതിൽ രേഖപ്പെടുത്തിയിരുന്നു. ചുരണ്ടി നോക്കിയപ്പോൾ ഒന്നാം സമ്മാനമായ കാർ അടിച്ചതായി കാണുകയും ചെയ്തു. സമ്മാനം ഉണ്ടെങ്കിൽ വാട്സാപ്പിൽ അറിയിക്കാൻ ഒരു ഫോൺനമ്പറും ആ കാർഡിൽ രേഖപ്പെടുത്തിയിരുന്നു.

അതിൽ ബന്ധപ്പെട്ടപ്പോൾ 14.8 ലക്ഷം രൂപയുടെ കാർ അടിച്ചതായി മറുപടി ലഭിച്ചു. പിന്നീട് ഫോണിൽ ഒരാൾ ബന്ധപ്പെട്ട് കാറിന്റെ വിലയുടെ ഒരു ശതമാനം കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. കന്നടയിലായിരുന്നു സംസാരം. വീഡിയോ കോളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുത്തില്ല. മുംബൈയിലെ ഓഫിസ് അഡ്രസ്സാണ് തിരിച്ചറിയൽ രേഖയിലുണ്ടായിരുന്നത്.

പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയില്ലെന്നും നേരിട്ട് മുംബൈയിൽ വരാമെന്നും പറഞ്ഞപ്പോൾ കോവിഡ് കാരണം വേണ്ടെന്നായിരുന്നു മറുപടി. പണം അക്കൗണ്ടിൽ ഇട്ടാൽ ആ സമയം 14.8 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്നും പറഞ്ഞു. മുംബൈയിലുള്ള സുഹൃത്ത് നേരിട്ട് കമ്പനിയുടെ ഓഫിസിൽ എത്തി നൽകുമെന്നു പുരുഷോത്തമൻ പറഞ്ഞപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തി.

പിപിഇ കിറ്റ് ധരിച്ച് മാരകായുധങ്ങളുമായി വീട്ടിലെത്തി കവർച്ചാശ്രമം; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു
പക്ഷേ, നിർബന്ധം പിടിച്ചപ്പോൾ സമ്മതിച്ചു. മുംബൈയിലുള്ള സുഹൃത്തിനോട് വിവരം പറഞ്ഞ് അങ്ങോട്ടേക്ക് അയച്ചപ്പോൾ അൽപം കഴിഞ്ഞ് എത്താമെന്ന് പറഞ്ഞയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങി. പിന്നീട് ഓൺ ആയെങ്കിലും ഇതുവരെ ഫോൺ എടുത്തിട്ടുമില്ല. ഓൺലൈൻ കമ്പനിയെ ബന്ധപ്പെട്ടപ്പോൾ, ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും ഇതുമായി തങ്ങൾക്കു ബന്ധമില്ലെന്നുമാണ് മറുപടി. ഒട്ടേറെപ്പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി സൂചനയുണ്ട്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News