സ്കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും

0

തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഈ സമയത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാൽ ഇതിനിടയിൽ വാർഷിക പരീക്ഷ നടത്താനാകില്ലെന്ന് വന്നതോടെയാണ് പരീക്ഷ മാർച്ച് അവസാനത്തിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നത്. മാർച്ച് 16ന് തുടങ്ങുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് 21ന് അവസാനിക്കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ച്ച്​ 22നും 30​നും ഇ​ട​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ​ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. പ്ല​സ്​ ടു ​പ​രീ​ക്ഷ മാ​ർ​ച്ച്​ 30നും ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മാ​ർ​ച്ച്​ 31നു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച്​ അ​വ​സാ​നം സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യ​പേ​പ്പ​ർ അ​ച്ച​ടി വേ​ഗ​ത്തി​ലാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ന്നു​ മു​ത​ൽ നാ​ലു വ​രെ ക്ലാ​സു​ക​ൾ​ക്ക്​ പ​രീ​ക്ഷ​ക്കു​​പ​ക​രം പ​ഠ​ന നേ​ട്ടം വി​ല​യി​രു​ത്തു​ന്ന വ​ർ​ക്ക്​ ഷീ​റ്റു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​ണ്. ഇ​വ 22ന​കം സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ്​ ചു​മ​ത​ല​യു​ള്ള സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളയ്ക്കു​ള്ള നി​ർ​ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here