Sunday, November 28, 2021

ബസിലെ യാത്രക്കാരിയുടെ താലിമാലയും അക്ഷയസെന്ററിൽനിന്ന്‌ പണവും അപഹരിച്ചത് ഒരാൾ തന്നെ; കള്ളിയെ തേടി പോലീസ്

Must Read

ബസിലെ യാത്രക്കാരിയുടെ താലിമാലയും അക്ഷയസെന്ററിൽനിന്ന്‌ പണവും അപഹരിച്ചത് ഒരാൾ തന്നെയാണെന്നുള്ള നിഗമനത്തിൽ പോലീസ്. ഇരുസംഭവങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ണഞ്ചേരി പോലീസിന്‌ പ്രതിയെക്കുറിച്ച് ഏകദേശ രൂപം കിട്ടിയത്.

കഴിഞ്ഞ പതിനെട്ടിനു കാവുങ്കലിൽനിന്ന് ആലപ്പുഴയ്ക്കു പോയ വയോധികയുടെ മൂന്നരപ്പവൻ സ്വർണമാലയാണ് കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് അപഹരിച്ചത്.

കഴിഞ്ഞദിവസം ചേർത്തല പോറ്റിക്കവലയിലെ അക്ഷയ സെന്ററിൽനിന്ന് മുപ്പത്തിയെണ്ണായിരം രൂപയും നഷ്ടപ്പെട്ടിരുന്നു. രണ്ടുദിവസം മുൻപാണ് അക്ഷയസെന്ററിൽനിന്ന് പണം അപഹരിച്ചത്. അക്ഷയസെന്ററിൽ എത്തിയ സ്ത്രീ തന്നോടൊപ്പമുള്ള പെൺകുട്ടിക്ക് പ്രാഥമികാവശ്യം നിറവേറ്റുന്നതിന്‌ ശൗചാലയം ഉപയോഗിച്ചിരുന്നു. ശൗചാലയത്തിന്റെ സമീപത്തിരുന്ന ബാഗുകളിൽനിന്നാണ് പണം അപഹരിച്ചിരിക്കുന്നത്.

രണ്ടു ബാഗുകളിൽനിന്നാണ് മുപ്പത്തിയെണ്ണായിരം നഷ്ടപ്പെട്ടത്. ഇതേ സ്ത്രീ മണ്ണഞ്ചേരിയിൽ ഇറങ്ങി നടന്നുപോയതായി പോലീസിനു വ്യക്തമായിട്ടുണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News