Wednesday, July 28, 2021

സംഗീതയുടെ സങ്കട കാലം കഴിഞ്ഞു;ഇനി തുണയായി ഗ്രെയ്സൺ ആന്റണി ഉണ്ട്

Must Read

തിരുവനന്തപുരം: രണ്ടുവർഷം മുൻപ് കാഴ്ചയില്ലാത്ത കുഞ്ഞുമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെട്ടതായിരുന്നു മഹാരാഷ്ട്ര സ്വദേശിനി സംഗീത. എങ്ങോട്ടെന്നറിയാതെ ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ സംഗീത, സങ്കടകാലം കടന്ന് വ്യാഴാഴ്ച പുതുജീവിതപാതയിലേക്ക് നിറഞ്ഞ ചിരിയോടെ കടന്നു. മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ പന്തലിൽ വെട്ടുകാട് സ്വദേശിയായ ഗ്രെയ്സൺ ആന്റണി സംഗീതയുടെ ൈകപിടിച്ചു.

വ്യഴാഴ്ച രാവിലെ മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആശംസകളുമായി മഹിളാമന്ദിരത്തിലെ താമസക്കാർ ചുറ്റും. രണ്ടുവർഷം മുൻപ് ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റിന്റെ ഉത്തരവുപ്രകാരമാണ് സംഗീത മഹിളാമന്ദിരത്തിലെത്തിയത്. ഇവിടെനിന്ന് വിവാഹം കഴിക്കാൻ താത്പര്യപ്പെട്ടിരുന്ന ഗ്രെയ്സൺ ആന്റണി സംഗീതയെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നു. തുടർന്ന് രണ്ടുപേരും സമ്മതപത്രം എഴുതി നൽകി.

വിവാഹപൂർവ കൗൺസിലിങ്ങും വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ അനുമതിയും ലഭ്യമായപ്പോൾ വിവാഹത്തീയതി നിശ്ചയിച്ചു. വിവാഹച്ചടങ്ങുകളിൽ വനിതാ ശിശുക്ഷേമ ഓഫീസർ സബീനാ ബീഗം, മഹിളാ മന്ദിരം സൂപ്രണ്ട് റംലാബി, കൗൺസിലർ വി.വി.രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News