Saturday, May 15, 2021

മരിച്ചവരുടെ മക്കളുടെ മൊഴിയെടുക്കാൻപോലും റൂറൽ എസ്.പി.യോ ചുമതലപ്പെടുത്തിയവരോ എത്തിയില്ല

Must Read

തിരുവനന്തപുരം:നെയ്യാറ്റിൻകര സംഭവവുമായി ബന്ധപ്പെട്ട് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്.പി.യോട് പോലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മരിച്ചവരുടെ മക്കളുടെ മൊഴിയെടുക്കാൻപോലും റൂറൽ എസ്.പി.യോ ചുമതലപ്പെടുത്തിയവരോ എത്തിയില്ല. അതേസമയം, തങ്ങൾ ചെയ്തത് ഡ്യൂട്ടിയാണെന്ന വാദമാണ് പോലീസുകാർക്കിടയിൽനിന്ന് ഉയരുന്നത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ആരും ചർച്ചചെയ്യുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. മരിച്ച രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനുശേഷമാകും നടപടി.

നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് മേധാവിക്ക് പുറമേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ എന്നിവരും റൂറൽ എസ്.പി.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇരുഭാഗത്തുനിന്നും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുകയാണ് ഉചിതമെന്ന അഭിപ്രായവും മുതിർന്ന ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു. പ്രാഥമിക റിപ്പോർട്ട് പോലീസ് മേധാവിക്ക് നൽകിയശേഷം നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ പോലീസുകാർക്കെതിരേയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നാണ് സൂചന. നാലാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. കുട്ടികളോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മിഷനും റൂറൽ എസ്.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മരിച്ച രാജനെതിരേ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ആത്മഹത്യക്കും നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.

English summary

The Rural SP, or those in charge, did not even, come to record the statements, of the children, of the deceased.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News