‘ഓ​ടി​ള​ക്കി​യ’ പ​തി​നേ​ഴു​കാ​രി​യെ മൂ​ന്നു​ ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല, ആശങ്ക

0

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ‘ഓ​ടി​ള​ക്കി’ ര​ക്ഷ​പ്പെ​ട്ട 17കാ​രി​യെ മൂ​ന്നു ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​രാ​ഴ്ച​ക്കി​ടെ നാ​ലാ​മ​ത്തെ അ​ന്തേ​വാ​സി​യാ​ണ് കു​തി​ര​വ​ട്ട​ത്തുനിന്നു ചാ​ടി​പ്പോ​യ​ത്. മ​റ്റ് മൂ​ന്നു​പേ​രെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും പെൺകുട്ടിക്കായുള്ള തെര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

മാ​ന​സി​ക​നി​ല ​തെ​റ്റി​യ പെ​ണ്‍​കു​ട്ടി​യാ​യ​തി​നാ​ല്‍ ത​ന്നെ ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ലു​ണ്ടാ​കു​ന്ന അ​പ​ക​ടം ഏ​റെ​യാ​ണ്. പെൺകുട്ടി ഏതെങ്കിലും കുഴപ്പങ്ങളിൽ ചെന്നു വീഴുന്നതിനു മുന്പു കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. എ​ന്നാ​ല്‍, പോ​ലീ​സും വി​വി​ധ സം​ഘ​ട​ന​ക​ളും കി​ണ​ഞ്ഞു ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തു വ​ലി​യ വി​വാ​ദ​ത്തി​ലേ​ക്കാ​ണ് നീങ്ങുന്നത്.

അ​ഞ്ചാം വാ​ര്‍​ഡി​ലെ അ​ന്തേ​വാ​സി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ചാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.. ഉ​യ​രം കു​റ​ഞ്ഞ മേ​ല്‍​ക്കൂ​ര​യി​ലേ​ക്കു ഗ്രി​ല്‍ വ​ഴി ക​യ​റി​യാ​ണ് ഓ​ട് പൊ​ളി​ച്ചു പു​റ​ത്തു​ക​ട​ന്ന​ത്.

ഈ ​സം​ഭ​വ​ത്തി​നു ത​ലേന്നു ശു​ചി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​ന്‍ ത​ക​ര്‍​ത്തു ര​ക്ഷ​പ്പെ​ട്ട ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നെ ഷൊ​ര്‍​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷ​പ്പെ​ട​ല്‍.

ഫെ​ബ്രു​വ​രി പ​തി​ന്നാ​ലി​ന് ഒ​രു പു​രു​ഷ​നും സ്ത്രീ​യും ഒ​രേ ദി​വ​സം വ്യ​ത്യ​സ്ത രീ​തി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍നി​ന്നു പു​റ​ത്തു ക​ട​ന്നി​രു​ന്നു.5,6 വാ​ര്‍​ഡു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ളാ​ണ് പു​റ​ത്തു ക​ട​ന്ന​ത്. ഇ​വ​ര്‍ ര​ണ്ടു​പേ​രും 24 മ​ണി​ക്കൂ​റി​ന​കം പി​ടി​യി​ലാ​യി. എ​ന്നാ​ല്‍, ഒടുവിൽ രക്ഷപ്പെട്ട പെ​ണ്‍​കു​ട്ടി​യെക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ര​ന്ത​രം സു​ര​ക്ഷാ വീ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി രം​ഗ​ത്തെ​ത്തി. അ​ടി​യ​ന്ത​ര​മാ​യി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ട്ട് ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

നി​യ​മ​ന പു​രോ​ഗ​തി മ​റ്റ​ന്നാ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ക​ലും രാ​ത്രി​യും നാ​ലു വീ​തം സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ വേ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.​ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​വും പി​ന്നാ​ലെ ഇ​വി​ടെനി​ന്ന് അ​ന്തേ​വാ​സി​ക​ള്‍ ചാ​ടി​പ്പോ​കു​ന്ന​തു പ​തി​വാ​യതുമായ സാ​ഹ​ച​ര്യ​ത്തിലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍.

. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കുതിരവട്ടത്തുനിന്നു ചാടിപ്പോയത്. മറ്റ് മൂന്നുപേരെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും പെൺകുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Leave a Reply