Thursday, July 29, 2021

ഗുരുവായൂരപ്പൻ്റെ ലോക്കറ്റുകൾ വിൽപ്പന നടത്തിയ വകയിൽ ബാങ്കിൽ നിക്ഷേപിച്ച 16 ലക്ഷം രൂപ കാണാനില്ല

Must Read

ഗുരുവായൂർ: ക്ഷേത്രത്തിൽ സ്വർണം-വെള്ളി ലോക്കറ്റുകൾ വിൽപ്പന നടത്തിയ വകയിൽ ബാങ്കിൽ നിക്ഷേപിച്ച 16 ലക്ഷം രൂപ കാണാനില്ല. ബാങ്കുദ്യോഗസ്ഥർ ക്ഷേത്രത്തിൽ നേരിട്ടെത്തി പണം സ്വീകരിക്കുകയും ദേവസ്വം അക്കൗണ്ടിൽ നിക്ഷേപിക്കുകയുമാണ് പതിവ്.

ദേവസ്വം ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. 2019-20 കാലയളവിലെ ലോക്കറ്റ് വിൽപ്പനയുടെ തുകയാണ് കുറവു വന്നത്. ബാങ്കുകാർ തുക സ്വീകരിച്ച് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന്റെ രേഖ അതതു സമയങ്ങളിൽത്തന്നെ ദേവസ്വത്തെ ഏൽപ്പിക്കാറുണ്ട്. സംഭവത്തെത്തുടർന്ന്‌ അഡ്മിനിസ്‌ട്രേറ്റർ ബാങ്കുമായി ബന്ധപ്പെട്ടു. പണം സി.ഡി.എം. യന്ത്രത്തിൽ നിക്ഷേപിച്ചപ്പോഴുണ്ടായ തകരാറായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നാണ് ബാങ്കിന്റെ വിശദീകരണം. ദേവസ്വത്തിന്റെ പണം നഷ്ടപ്പെടില്ലെന്നും വിശദമായുള്ള പരിശോധന നടക്കുന്നുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പലിശ ഉൾപ്പെടെ നിക്ഷേപിക്കുമെന്നും അവർ അറിയിച്ചു.

ദൈനംദിന കണക്കുകൾ പരിശോധിക്കുന്നതിൽ വീഴ്ച

:ദേവസ്വത്തിലെ ദൈനംദിന വരവുചെലവു കണക്കുകൾ പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പ്രത്യേകവിഭാഗം തന്നെ ദേവസ്വത്തിലുണ്ട്. ഏജീസ് ഓഫീസിൽനിന്ന്‌ അക്കൗണ്ട്‌സ് ഓഫീസർ, രണ്ട്‌ അസിസ്റ്റന്റ് ഓഫീസർമാർ എന്നിവരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്. ഇവരെ സഹായിക്കാൻ ദേവസ്വത്തിലെ രണ്ടു ക്ലാർക്കുമാരുമുണ്ട്. ദൈനം ദിന കണക്കുകൾ പരിശോധിച്ചില്ലെന്നതിന്റെ തെളിവാണ് 16 ലക്ഷത്തിന്റെ കുറവ്. എന്നാൽ, ഓഡിറ്റിങ്ങിന്‌ ലോക്കറ്റ് വിൽപ്പനത്തുകയുടെ കണക്ക് ലഭിച്ചില്ല എന്നാണ് ഉദ്യോഗസ്ഥർ അഡ്മിനിസ്‌ട്രേറ്റർക്ക് നൽകിയ വിശദീകരണം.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News