Sunday, November 28, 2021

നേരം വെളുത്തപ്പോൾ ബസ് സ്റ്റോപ്പിന്റെ മേൽക്കൂര കാണാനില്ല!

Must Read

ഗസ്റ്റ് ഹൗസിന് സമീപം കൈരളി നഗറിലെ ബസ് സ്റ്റോപ്പിന്റെ മേൽക്കൂര രാത്രിയിൽ ഇളക്കിക്കൊണ്ടുപോയി. ജനാർദനപുരം-കുരയ്ക്കണ്ണി റോഡിൽ ജനങ്ങൾ ഉപയോഗിച്ചുവരുന്ന ബസ് സ്‌റ്റോപ്പിലെ മേൽക്കൂരയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തടിയിൽ ഷീറ്റടിച്ചുള്ള മേൽക്കൂരയാണ് നഷ്ടമായത്. എം.എൽ.എ. ഫണ്ടുപയോഗിച്ച് ഇവിടെ പുതിയ ബസ് സ്‌റ്റോപ്പ് നിർമിക്കാൻ ഭരണാനുമതി ലഭിച്ചിരുന്നു.

എന്നാൽ, പണി തുടങ്ങുന്നതിന്റെ തയ്യാറെടുപ്പുകളൊന്നും കോൺട്രാക്ടർമാർ ഇതുവരെ നടത്തിയിട്ടില്ല. പുതിയത് നിർമിക്കാൻ പഴയ ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കാനും തുടങ്ങിയിട്ടില്ല.

ഇതിനിടെയാണ് മേൽക്കൂര മാത്രം ഇളക്കിമാറ്റിയിട്ടുള്ളത്. വാർഡ് കൗൺസിലറും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർ അറിയാതെയാണ് മാറ്റിയത്. ഇത് പ്രതിഷേധത്തിനുമിടയാക്കി.

20 വർഷം മുമ്പ് പ്രദേശത്തെ കലാകൈരളി ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റോപ്പ് നിർമിച്ചത്. പരിപാലനവും ഇവർ നടത്തിയിരുന്നു.

കാലപ്പഴക്കമുള്ളതിനാലാണ് പകരം ആധുനിക ബസ് സ്റ്റോപ്പ് നിർമിക്കാൻ തീരുമാനിച്ചത്. അതിനിടെ മേൽക്കൂര ആരുമറിയാതെ മാറ്റിയത് നാട്ടിൽ സംസാരവിഷയമായി. വാർഡ് കൗൺസിലർ എ.ആർ.രാഗശ്രീ വിവരം നഗരസഭാ ചെയർമാനെയും സെക്രട്ടറിയെയും അറിയിച്ചു. വർക്കല പോലീസിൽ പരാതിയും നൽകി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News