Tuesday, July 27, 2021

വലത് കയ്യും ഇടത് കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കും; കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലും;
ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി; മൂവാറ്റുപുഴക്കാരൻ ബെന്നി മാർട്ടിനെ തേടി പോലീസ്

Must Read

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി. വലയത് കയ്യും ഇടത് കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും കത്തില്‍ പറയുന്നു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.

ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. എ എ റഹീം, എ എന്‍ ഷംസീര്‍ എന്നിവരെ ആക്രമിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News