Tuesday, October 26, 2021

യുവാവ് കിണറ്റിൽവീണ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകി

Must Read

യുവാവ് കിണറ്റിൽവീണ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകി. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടുകൂടിയാണ് ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൻ കരയിൽ ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്ന മൂന്ന് പേർ കിണറിലേക്ക് വീണത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി മൂന്ന് പേരേയും കിണറ്റിൽ നിന്ന് കരയിൽ കയറ്റി. എന്നാൽ തിരുപുറം അരുമാനൂർക്കട ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സുരേഷ് (30) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഐത്തിയൂർ സ്വദേശികളായ അരുൺസിങ്, മഹേഷ് എന്നിവരെ ബാലരാമപുരം പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംഭവസ്ഥലത്ത് ചൊവ്വാഴ്ച പോലീസ് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. മരിച്ച സുരേഷ് കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് ഐത്തിയൂരിലെ ഭാര്യാവീട്ടിലെത്തുന്നത്. തിരുപുറം സ്വദേശിയായ ഇയാൾ കമ്പികെട്ട് തൊഴിലാളിയാണ്. തന്റെ മകന് സുഖമില്ലാത്തത് കാരണമാണ് ഇയാൾ ഇവിടെ തങ്ങിയത്. ചൊവ്വാഴ്ച രാവിലെ തിരുപുറത്തെ വീട്ടിലേക്ക്‌ പോകാനിരിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യ അഞ്ജുവിന്റെ അച്ഛൻ പോലീസിന് നൽകിയ മൊഴിയിലാണ് ദുരൂഹതയുള്ളതായി ആരോപിച്ചത്.

ചൊവ്വാഴ്ച വൈകീട്ടോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമാർട്ടത്തിനുശേഷം സുരേഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്നാൽ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന്് ബാലരാമപുരം പോലീസ് പറഞ്ഞു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News