അരീക്കോട്: ഫുട്ബാൾ മത്സരത്തിനിടെ റഫറി കുഴഞ്ഞു വീണ് മരിച്ചു. കെ.എഫ്.എ റഫറി ഊർങ്ങാട്ടിരി തെരട്ടമ്മല്‍ സ്വദേശി ഇ. ഖാലിദ് (60) ആണ് മരിച്ചത്. തെരട്ടമ്മലില്‍ ടി.എസ്.എ ലീഗ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം.മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷന് മുന്‍ എക്സിക്യൂട്ടിവ് അംഗവും വിദ്യാഭ്യാസ വകുപ്പ് മുൻ ജീവനക്കാരനുമാണ്.
കേരള പൊലീസ് ഫുട്ബാള്‍ മത്സരങ്ങള്‍, സി.ബി.എസ്.ഇ സ്കൂള്‍ സംസ്ഥാന മത്സരങ്ങള്‍, കാലിക്കറ്റ് സർവകലാശാല മത്സരങ്ങള്‍, മിനി ഗെയിംസ് തുടങ്ങി നിരവധി മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. തെരട്ടമ്മല്‍ ഫുട്ബാള്‍ അക്കാദമിയുടെ സജീവ സംഘാടകനാണ്. ഭാര്യ: സെല്‍മാബി. മക്കള്‍: റാഷിദ, മുഹമ്മദ് ബാബു റോഷന്. മരുമകൻ: തൗഷിഖ് സൈഫുദ്ദീൻ ആലപ്പുഴ.
English summary
The referee collapsed and died during a football match