Thursday, July 29, 2021

കര്‍ഷകന്‍ ഓപ്പറേഷനായി കരുതിവച്ചിരുന്ന രണ്ട് ലക്ഷം രൂപ എലികള്‍ നശിപ്പിച്ചു

Must Read

കര്‍ഷകന്‍ ഓപ്പറേഷനായി കരുതിവച്ചിരുന്ന രണ്ട് ലക്ഷം രൂപ എലികള്‍ നശിപ്പിച്ചു. തെലങ്കാനയിലെ മഹാബൂബാദ് ജില്ലയിലാണ് സംഭവം. വയര്‍ ഓപ്പറേഷനായി റെഡ്യ നായിക്ക് എന്ന കര്‍ഷകന്‍ കരുതി വച്ചിരുന്ന പണമാണ് എലികള്‍ കരണ്ട് നശിപ്പിച്ചത്. ഒപ്പറേഷനായി നാട്ടുകാരും ബന്ധുക്കളും സംഭവാന ചെയ്ത തുകയും ഇവയില്‍ ഉണ്ട്.

500ന്റെ നോട്ടുകെട്ടുകളാക്കി പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. പല ബാങ്കുകളും കയറി ഇറങ്ങിയെങ്കിലും ആരും നോട്ട് മാറ്റി നല്‍കാന്‍ തയ്യാറായിട്ടില്ല. നോട്ടുകളുടെ നമ്പറുകള്‍ പൂര്‍ണമായും നശിച്ചു പോയതിനാലാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. ഹൃദയം തകരുന്ന കാഴ്ചയാണ് കീറിയ നോട്ടുമായി നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രങ്ങള്‍.

വയറ്റിൽ വളരുന്ന മുഴ ഓപ്പറേഷനിലൂടെ കളയാനാണ് ഇദ്ദേഹം പണം സമ്പാദിച്ചത്. നാലുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാല്‍ എലി നശിപ്പിച്ച റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കാനും അധികൃതർ ഉപദേശിക്കുന്നു.

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News