Monday, January 24, 2022

തങ്കഅങ്കി വഹിച്ച് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട രഥഘോഷയാത്ര ഇന്നു പന്പയിലും വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തും

Must Read

ശബരിമല: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ച് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട രഥഘോഷയാത്ര ഇന്നു പന്പയിലും വൈകുന്നേരം ശബരിമല സന്നിധാനത്തും എത്തും. മണ്ഡലപൂജ ഞായറാഴ്ചയാണ്.

ത​ങ്ക അ​ങ്കി സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന ഇ​ന്ന് വൈ​കു​ന്നേ​രം അ​യ്യ​പ്പ ഭ​ക്ത​രെ ക​യ​റ്റി​വി​ടു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ത​ങ്ക അ​ങ്കി പ​ന്പ​യി​ലെ​ത്തു​ക. മൂ​ന്നി​ന് പ​ന്പ​യി​ൽ നി​ന്ന് തി​രി​ക്കു​ന്ന ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ലെ​ത്തും.

നാ​ളെ ഉ​ച്ച​യ്ക്ക് 11.50നും 1.15 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ. രാ​ത്രി 10 ന് ​ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും. ഇ​തോ​ടെ 41 ദി​വ​സം നീ​ണ്ടു​നി​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ തീ​ർ​ഥാ​ട​ന​ത്തി​നും സ​മാ​പ​ന​മാ​കും.

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ക്ഷേ​ത്ര​ന​ട തു​റ​ക്കും.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News