Tuesday, September 22, 2020

സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനേയും, ഗുണ്ടാപ്പിരിവിനേയും കൊല്ലപ്പെട്ട സിയാദും കൂട്ടരും എതിര്‍ത്തിരുന്നു; സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയത് ഒന്നാം പ്രതിയായ മുജീബിന് സിയാദിനോടുള്ള വിദ്വേഷം മൂലമെന്ന് അന്വേഷണ സംഘം

Must Read

ഇന്ന് മുതൽ ഹൈടക് വാഹന പരിശോധന

തൃശൂര്‍: സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം...

മൂടല്‍ മഞ്ഞ്: ദുബായില്‍ 22 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ദുബായില്‍ കനത്ത മൂടല്‍മഞ്ഞില്‍ 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ ഷാര്‍ജയില്‍നിന്ന് ഉമ്മുല്‍ഖുവൈന്‍ ദിശയില്‍ എമിറേറ്റ്‌സ് റോഡിലാണ് സംഭവം.അപകടമുണ്ടായ ഉടന്‍...

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

കായംകുളം: സിപിഎം പ്രവര്‍ത്തകന്‍ സിയാദ്(35)നെ കൊലപ്പെടുത്തിയത് ഒന്നാം പ്രതിയായ മുജീബിന് സിയാദിനോടുള്ള വിദ്വേഷം മൂലമെന്ന് അന്വേഷണ സംഘം. മുജീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കേസിലെ രണ്ടാം പ്രതിയായ എരുവ സ്വദേശി ഷഫീഖിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ സംഘം സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനേയും, തങ്ങളുടെ ഗുണ്ടാപ്പിരിവിനേയും കൊല്ലപ്പെട്ട സിയാദും കൂട്ടരും എതിര്‍ത്തിരുന്നു എന്നാണ് മുജീബ് പൊലീസിന് നല്‍കിയ മൊഴി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സിയാദിനെ ഇവര്‍ ആക്രമിച്ചത്.

മുജീബിന്റെ കൊലയ്ക്ക് ശേഷം സിയാദിന്റെ സുഹൃത്ത് റജീഷിനെ ആക്രമിച്ച എരുവ സ്വദേശി ഫൈസലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം കേസില്‍ മൂന്നാം പ്രതിയാണ്. കൊലപാതകത്തിനും ആക്രമണത്തിനും ശേഷം മുജീബിനെ വീട്ടിലെത്തിച്ചത് നിസാമാണ്.

രക്തം പുരണ്ട നിലയില്‍ കണ്ട മുജീബിനെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലെത്തിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് നിസാമിന്റെ വാദം. കാറില്‍ കയറ്റിയ ശേഷമാണ് സിയാദിനെ കുത്തിയ വിവരം അറിഞ്ഞതെന്നും ഇയാള്‍ പറയുന്നു.

English summary

The probe team said that Mujib, the first accused in the killing of CPM activist Siyad (35), had a grudge against Siyad. Mujeeb had been arrested earlier. Later, the police arrested Shafiq, a second accused in the case.

Leave a Reply

Latest News

ഇന്ന് മുതൽ ഹൈടക് വാഹന പരിശോധന

തൃശൂര്‍: സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം...

മൂടല്‍ മഞ്ഞ്: ദുബായില്‍ 22 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ദുബായില്‍ കനത്ത മൂടല്‍മഞ്ഞില്‍ 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ ഷാര്‍ജയില്‍നിന്ന് ഉമ്മുല്‍ഖുവൈന്‍ ദിശയില്‍ എമിറേറ്റ്‌സ് റോഡിലാണ് സംഭവം.അപകടമുണ്ടായ ഉടന്‍ ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് ചികിത്സ...

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ്...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ ക​പ്പ​ല്‍ സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. പുറത്ത് നിന്ന് അകലം...

More News