Monday, November 29, 2021

ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു

Must Read

കോട്ടയം: ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു. കോട്ടയം നാട്ടകം ഗസ്‌റ്റ്‌ ഹൗസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും സംയുക്‌ത സമര സമിതി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്‌. മിനിമം ചാര്‍ജ്‌ 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ്‌ 6 രൂപയാക്കുക, കിലോമീറ്ററിന്‌ 90 പൈസയെന്നത്‌ 1 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമര സമിതി ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. ആവശ്യങ്ങളില്‍ 18 ന്‌ അകം തീരുമാനമെടുക്കാമെന്നു മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു സമരത്തില്‍നിന്നു പിന്‍മാറാന്‍ സമര സമിതി തീരുമാനിച്ചത്‌. വിഷയത്തില്‍ തുടര്‍ചര്‍ച്ച നടത്തുമെന്ന്‌ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സഹായകരമായ നിലപാടു സ്വീകരിക്കുമെന്നു ബസ്‌ ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധി ടി. ഗോപിനാഥന്‍ ചര്‍ച്ചയ്‌ക്കു ശേഷം പറഞ്ഞു. ഇന്നലെ രാത്രി പത്തിന്‌ ആരംഭിച്ച ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു. ബസ്‌ ഓപ്പറേറ്റേഴ്‌സ് സംഘടന പ്രതിനിധികളായ ഗോകുലം ഗോകുല്‍ദാസ്‌, ലോറന്‍സ്‌ ബാബു, ജോണ്‍സണ്‍ പയ്യപ്പള്ളി, സി.എം. ജയാനന്ദ്‌, ബാബുരാജ്‌, ജോസ്‌ ആട്ടോക്കാരന്‍, ജോസ്‌ കുഴുപ്പില്‍, എ.ഐ. ഷംസുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News