തിരുവനന്തപുരം ∙ സ്പേസ് പാർക്കിൽ നിയമിക്കുമ്പോൾ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ െസക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണു രോഷത്തോടെ സ്വപ്ന ഇതു വെളിപ്പെടുത്തിയത്.
സ്വപ്നയെയും ശിവശങ്കറിനെയും സരിത്തിനെയും ഇരുത്തി ചോദ്യം ചെയ്തതു മുഴുവൻ കസ്റ്റംസ് വിഡിയോ റിക്കോർഡിങ് നടത്തിയിട്ടുണ്ട്. സ്വപ്ന നേരത്തേ അന്വേഷണ സംഘത്തോടു പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനോടു ചോദിച്ചിരുന്നു. അതു ശിവശങ്കർ നിഷേധിക്കാൻ ശ്രമിച്ചപ്പോഴാണ് ഓരോ കാര്യവും സ്വപ്ന ദേഷ്യത്തോടെ വെളിപ്പെടുത്തിയത്.
സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ തസ്തികയിലാണു സ്വപ്നയെ ശിവശങ്കറിന്റെ ശുപാർശയിന്മേൽ നിയമിച്ചത്. വ്യാജ ബികോം സർട്ടിഫിക്കറ്റാണ് ഇതിനായി സ്വപ്ന ഹാജരാക്കിയത്.
English summary
The Principal Secretary to the Chief Minister, M.S. Swapna Suresh, accused in gold smuggling case, said that Shivshankar knew