ദില്ലി: കൊവിഡ് വാക്സിന്റെ നിര്‍മ്മാണം, വിതരണ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്സിന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബ്ദിലെ സിഡഡ് ബയോടെക് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മോദി എത്തുക.
വാക്സിന് എപ്പോള്‍ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി വിശദമായ ചര്‍ച്ച നടത്തും. വാക്സിന് വിതരണത്തിന് രൂപ രേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വികസന പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്.
English summary
The Prime Minister will today visit vaccine manufacturers in three states to assess the preparations