Monday, July 26, 2021

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

Must Read

ദില്ലി: സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും.

നേരത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഐസിഎംആറിലെ മുതിർന്ന ഡോക്റ്റർ സമിരൻ പാണ്ഡെ വ്യക്തമാക്കി. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ലെന്നും ഡോക്ടർ പറഞ്ഞു

Leave a Reply

Latest News

മൂന്നു പേരെ പുറത്താക്കി, രണ്ടു പേരെ തരംതാഴ്ത്തി, ഒരാളെ ഒരു വർഷത്തേക്ക് സസ്പെപെൻഡ് ചെയ്തു, ഏരിയ സെക്രട്ടറിയെ മാറ്റി;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി...

More News