പാചക എണ്ണ വില കുറയുന്നു

0

മുംബൈ : ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ കാരണം കുത്തനെ ഉയർന്ന പാചക എണ്ണ വില കുറയുന്നു, ഒരാഴ്ചയ്ക്കുള്ളിൽ പാചക എന്നഎണ്ണ വില കുറയും. രാജ്യാന്തര വിപണിയിൽ എണ്ണയുടെ വില കുറഞ്ഞതും ഇറക്കുമതി തീരുവ സർക്കാർ കുറച്ചതാണ് രാജ്യത്ത് പാചക എണ്ണയുടെ വില കുറയാനുള്ള കാരണം. പാമോയിൽ, സൂര്യകാന്തി, സോയാബീൻ, കടുക് എന്നീ എണ്ണകളുടെ വിപണി വില 15 മുതൽ 20 രൂപ വരെ കുറയുമെന്നാണ് റിപ്പോർട്ട്.  അദാനി വിൽമെർ, ഫോർച്യൂൺ,  ധാര, മദർ ഡയറി, ഫ്രീഡം, ജെമിനി തുടങ്ങിയ ബ്രാൻഡുകളും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
പാചക എന്ന വില വില കുറയുന്നതോടെ അനുബന്ധ ഉത്പന്നങ്ങളുടെ വിലയും കുറയും. പാമോയിൽ, സൂര്യകാന്തി, സോയാബീൻ, കടുക് എണ്ണകൾ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും വില കുറയാൻ സാധ്യതയുണ്ട്. സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, കേക്ക്, നൂഡിൽസ് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ വില കുറഞ്ഞേക്കാം. 
ലോകത്ത് ഏറ്റവും കൂടുതൽ  ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിൽതന്നെ പാം ഓയിലും സോയാബീൻ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പ്രതിവർഷം 13.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ 8 മുതൽ 8.5 ദശലക്ഷം ടൺ (ഏകദേശം 63 ശതമാനം) പാം ഓയിൽ ആണ്. എണ്ണയുടെ വില കുറയുന്നതോടെ ഭക്ഷ്യ മേഖലയിലും വിലകുറവ് പ്രകടമാകും. ഉയരുന്ന പണപ്പെരുപ്പത്തിൽ വലയുന്ന ജനങ്ങൾക്ക് പാചക എന്ന വില കുറവ് ആശ്വാസം നൽകും. അടുക്കള ബഡ്ജറ്റ് കുറയ്ക്കാൻ ഇത് സഹായകമാകും.

Leave a Reply