വാഷിങ്ടണ്‍ : ആശങ്കയായി ലോകത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. കോവിഡ് ബാധിച്ചുള്ള മരണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. മെക്സിക്കോയെ മറികടന്നാണ് മരണത്തില്‍ ഇന്ത്യ മൂന്നാമതെത്തിയത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 62,713 പേരാണ്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് അടുത്തു. ഇതുവരെ 2,48,97,280 പേര്‍ക്കാണ് രോഗം ബാധിച്ചത്. വൈറസ് ബാധയെത്തുടര്‍ന്ന് 840,633 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 17,285,907 പേര് രോഗമുക്തരായി. അതേസമയം 61,289 ആളുകള്‍ രോഗംബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. യുഎസില്‍ രോഗബാധിതരുടെ എണ്ണം 61 ലക്ഷത്തിനടുത്തെത്തി. ഇതുവരെ രോഗികള്‍ 60,94,556 പേരാണ്. മരണം 185,873. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ രോഗബാധിതര്‍ 3,812,605 ആണ്. മരണം 119,594 ആണ്. കോവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ഇതുവരെ 3,461,240 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്.
English summary
The prevalence of covid disease is on the rise in the world. India ranks third in covid deaths India came in third in the death toll, surpassing Mexico. So far, 62,713 people have died of covid in India.