രാജ്യത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നായ ധാരാവിയിൽ ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

0

രാജ്യത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നായ ധാരാവിയിൽ ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്നും എത്തിയാൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയ രണ്ടുപേരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

നേ​ര​ത്തെ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും ഭാ​ര്യാ​സ​ഹോ​ദ​ര​നും ഇ​ന്ന് രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ധാ​രാ​വി​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ൽ രാ​ജ്യ​ത്ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ണ്‍ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Leave a Reply