Tuesday, June 22, 2021

റോഡിൽ നിന്ന് കിട്ടിയ പവർബാങ്ക് മൊബൈൽ ഫോണിൽ ഘടിപ്പിച്ചപ്പോൾ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Must Read

ഭോപ്പാൽ: മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. റോഡിൽ നിന്ന് കിട്ടിയ പവർബാങ്ക് മൊബൈൽ ഫോണിൽ ഘടിപ്പിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഉമരിയയിലെ ചാർപോഡ് ഗ്രാമത്തിലാണ് സംഭവം. കൃഷിക്കാരനായ റാം സാഹിൽ പാൽ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവാവ് ഉപയോഗിച്ചത് പവർബാങ്ക് തന്നെയാണോയെന്ന് ഉറപ്പ് വരുത്തുന്നതേയുള്ളൂ എന്ന് പോലീസ് അറിയിച്ചു. പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണെന്ന് പ്രദേശവാസികളാണ് പറഞ്ഞത്. റാം തന്റെ കൃഷിയിടത്തേയ്ക്ക് പോകുന്ന സമയത്താണ് വഴിയരികിൽ ഈ ഉപകരണം കണ്ടത്. വീട്ടിലേക്ക് മടങ്ങിയ ഇയാൾ മൊബൈലിൽ ഘടിപ്പിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഉപകരണം പവർബാങ്ക് ആണോ അതോ മറ്റെന്തെങ്കിലും സ്‌ഫോടക വസ്തുവാണോ എന്നറിയാൽ ഫൊറെൻസിക് പരിശോധനയ്ക്ക് അയച്ചു. സ്‌ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News