Friday, July 30, 2021

അവകാശികളുടെ പോസ്റ്റർ പ്രകാശനം നടന്നു

Must Read

അവകാശികളുടെ പോസ്റ്റർ പ്രകാശനം നടന്നു
റിയൽ വ്യു ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.അരുൺ രചനയും സംവിധാനവും നിർവഹിച്ച അവകാശികളുടെ പോസ്റ്റർ പ്രകാശനം മലയാളത്തിൻ്റെ മഹാരഥനായ സാംസ്കാരിക നായകൻ തോപ്പിൽ ഭാസിയുടെ സഹധർമ്മിണി അമ്മിണിയമ്മ നിർവഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തോപ്പിൽ ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ അണിയറ പ്രവർത്തകരും തോപ്പിൽ ഭാസിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു .
ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച അവകാശികൾ
ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും പ്രമേയമായ ചിത്രമാണ്.
ഇർഷാദ് അലി , റ്റി.ജി.രവി , ജയരാജ് വാര്യർ , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , എം എ നിഷാദ്, സോഹൻ സിനു ലാൽ , ബേസിൽ പാമ, അഞ്ജു അരവിന്ദ് , കുക്കു പരമേശ്വരൻ, അഡ്വ. ജോയ് ജോൺ ആൻ്റണി
ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു.
ക്യാമറ വിനു പട്ടാട്ട് ആയില്യൻ കരുണാകരൻ എഡിറ്റിംഗ് അഖിൽ എ ആർ ഗാനരചന റഫീഖ് അഹമ്മദ് ,പർവതി ചന്ദ്രൻ സംഗീതം മിനീഷ് തമ്പാൻ.
ചിത്രം ആഗസ്റ്റ് മാസം പ്രദർശനത്തിനെത്തും.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News