സൂര്യപാർവതി ക്രിയേഷന്റെ ബാനറിൽ ഷൈൻ ക്യാപ്പിറ്റോൾ രചനയും സംവിധാനവും നിർവഹിച്ച അറ്റം എന്ന ഷോട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. തൃപ്പൂണിത്തുറ പാലസ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ സെലിബ്രിറ്റി ക്രിക്കറ്റ് സൗഹൃദ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംവിധായകൻ പോളിവടക്കനും ഗായകൻ രമേഷ് ബാബുവും ഷൈൻ ക്യാപ്പിറ്റോളും ചേർന്ന് പോസ്റ്റർ രൂപത്തിലുള്ള കേക്ക് മുറിച്ച്കൊണ്ടായിരുന്നു ആദ്യപോസ്റ്റർ റിലീസ് . എഴുത്തുകാരനും സംവിധായകനും റോയൽ സിനിമാസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റനുമായ ദേവ് ജി ദേവൻ അറ്റംഷോട്ട് മൂവിയുടെ ടീമംഗങ്ങൾക്ക് ആശംസകൾ നേർന്നു . സിനിമ മേഘലയിലെ ക്രിക്കറ്റ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു
English summary
The poster for the film Atom has been released