Sunday, September 26, 2021

യുവതിയെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽക്കണ്ട സംഭവം ആത്മഹത്യയെന്നാണു പോസ്റ്റുമോർട്ടത്തിലെ പ്രാഥമികനിഗമനമെന്നു പോലീസ്

Must Read

യുവതിയെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽക്കണ്ട സംഭവം ആത്മഹത്യയെന്നാണു പോസ്റ്റുമോർട്ടത്തിലെ പ്രാഥമികനിഗമനമെന്നു പോലീസ്. തെക്കേമുറി ആക്കനാട്ട് തെക്കതിൽ എസ്. സതീഷിന്റെ ഭാര്യ സവിത(പാറു-24)യാണു മരിച്ചത്. വ്യാഴാഴ്ച പുലർച്ചേ ഒരുമണിയോടെയായിരുന്നു സംഭവം.

സംഭവസമയത്ത് അവിടെയുണ്ടായിരുന്ന യുവാവിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. സവിതയ്ക്കൊപ്പം മണപ്പള്ളിയിലെ ഒരു സ്വകാര്യ സൂപ്പർമാർക്കറ്റിൽ മുൻപു ജോലിചെയ്തിരുന്ന ഇയാൾ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻകഴിയൂ.

കാമുകനെ വിളിച്ചവരുത്തിയശേഷം ആത്മഹത്യചെയ്തതാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്നും മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അച്ഛൻ സജു ആവശ്യപ്പെട്ടു.

വിവാഹത്തിന് മകൾക്കു നൽകിയ സ്വർണാഭരണങ്ങൾ മുഴുവനും ഭർത്തൃവീട്ടുകാർ കൈക്കലാക്കിയശേഷം മകളെ കൊന്നതാണെന്ന് അമ്മ ഉഷ ആരോപിച്ചു. ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിൽക്കഴിഞ്ഞ മകളെ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഭർത്തൃവീട്ടുകാർ തയ്യാറായില്ലെന്നും മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.

മരണശേഷം സവിതയുടെ ആർ.ടി.പി.സി.ആർ. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ മരിച്ച വിവരമറിഞ്ഞ് ദുബായിൽ ജോലിസ്ഥലത്തായിരുന്ന സതീഷ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ട്.

രണ്ടരവർഷം മുൻപാണ് എരുവ പടിഞ്ഞാറ്് സ്വദേശിയായ സവിതയെ സതീഷ് വിവാഹം കഴിച്ചത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് പോലീസ് വിട്ടുകൊടുത്തു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News