Monday, July 26, 2021

ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ നടപ്പാക്കിയേക്കും

Must Read

ന്യൂഡൽഹി : ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ നടപ്പാക്കിയേക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ദേശീയ ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. യുപിയിലും അസമിലും നടപ്പിലാക്കാൻ ഒരുങ്ങുന്ന നിയന്ത്രണങ്ങൾക്ക് വിവിധ രാഷ്ട്രീയ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

സ്വകാര്യ ബില്ലായിട്ടാകും വിഷയം പാർലമെന്റിൽ എത്തുക. ബിജെപി എംപിമാരായ രാകേഷ് സിൻഹ, അനിൽ അഗർവാൾ തുടങ്ങിയവരാണ് ബില്ല് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് ആറിന് ബില്ല് രാജ്യസഭയിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ചയാണ് ഉത്തർപ്രദേശ് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുൾപ്പെടെ വിലക്ക് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സർക്കാർ ആനുകൂല്യങ്ങളിലും സംവരണങ്ങളിലും ഇവർക്ക് നിയന്ത്രണം വരും. 2030 വരെയാണ് നിയമം നടപ്പാക്കുന്നത്.

അസം സർക്കാരും ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിക്കഴിഞ്ഞു. യുപിയുടെ നീക്കത്തിന് അനുകൂലമായി ശരദ് പവാർ ഉൾപ്പെടെയുളള രാഷ്ട്രീയ നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബില്ല് രാജ്യത്തെ ജനസംഖ്യ സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നും ദാരിദ്ര്യനിർമാർജ്ജനത്തിന് വഴിയൊരുക്കുമെന്നും വികസനം ഉറപ്പാക്കുമെന്നുമാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്

Leave a Reply

Latest News

സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും; ആമയെ കിട്ടാതായതോടെ വിവാഹം ഒഴിഞ്ഞു; കേസെടുത്ത് പോലീസ്

മുംബൈ ; നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും.തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്...

More News