Saturday, September 19, 2020

കോവിഡ് ബാധിതര്‍ക്ക് പ്രതിദിനം 200 മില്ലിലിറ്റര്‍ പാലും, ഒരു മുട്ടയും ചുക്കു കാപ്പിയും, വെളളിയാഴ്ച മുതല്‍ ഇതൊടൊപ്പം പഴവും നാരങ്ങയും ബ്രെഡും;പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ച തടവുപുളളികളുടെ ഭക്ഷണക്രമം പുതുക്കി നിശ്ചയിച്ചു

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ച തടവുപുളളികളുടെ ഭക്ഷണക്രമം പുതുക്കി നിശ്ചയിച്ചു. പാല്‍, മുട്ട ഉള്‍പ്പെടെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി. വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുളള നാരങ്ങയും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷിക്ക് നാരങ്ങ ഉത്തമമാണ് എന്നതിനാലാണ് ഇത് നല്‍കാനും തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി നല്‍കാന്‍ തീരുമാനിച്ചതെന്ന് ജയില്‍ സൂപ്രണ്ട് നിര്‍മ്മലാന്ദന്‍ നായര്‍ പറഞ്ഞു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതുവരെ 470 തടവുപുളളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില്‍ തന്നെ ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ്. സാധാരണ ഭക്ഷണത്തിന് പുറമേയാണ് പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഭക്ഷണവും നല്‍കുന്നത്. നിലവില്‍ കോവിഡ് ബാധിതര്‍ക്ക് പ്രതിദിനം 200 മില്ലിലിറ്റര്‍ പാലും, ഒരു മുട്ടയും ചുക്കു കാപ്പിയും നല്‍കുന്നുണ്ട്. വെളളിയാഴ്ച മുതല്‍ ഇതൊടൊപ്പം പഴവും നാരങ്ങയും ബ്രെഡും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിര്‍മ്മലാനന്ദന്‍ നായര്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രഭാത ഭക്ഷണത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. നിലവില്‍ ചപ്പാത്തിയും ഉപ്പുമാവുമാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ നല്‍കുന്നത്. ഇനിമുതല്‍ കോവിഡ് ബാധിതര്‍ക്ക് 250 ഗ്രാം ഗോതമ്പുപൊടി ഉപയോഗിച്ചുളള ചപ്പാത്തികള്‍ നല്‍കും. ഉപ്പുമാവും അധികമായി നല്‍കാനാണ് തീരുമാനം. രോഗബാധയില്‍ നിന്ന് വേഗത്തില്‍ സുഖംപ്രാപിക്കാനാണ് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മലാനന്ദന്‍ നായര്‍ പറഞ്ഞു.

മൂന്ന് കഷ്്ണം ബ്രെഡും ഒരു നാരങ്ങയും ഒരു പഴവും നിത്യേന നല്‍കാനാണ് തീരുമാനം. രോഗബാധ പിടിപെടാന്‍ സാധ്യത കൂടുതല്‍ ഉളളതിനാല്‍ കോവിഡ് ബാധിക്കാത്ത മറ്റ് തടവുപുളളികളും പുതുക്കിയ ഭക്ഷണക്രമം നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

English summary

The Poojappura Central Jail has revised the diet of Kovid confirmed prisoners. Foods rich in protein, including milk and eggs, were included in the diet. It has also been decided to provide lemon, which is rich in vitamin C. It was decided to give it because lemon is good for immunity.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News