പോലീസിന്‍റെ ഊർജിത അന്വേഷണത്തിനും ആ എട്ടു വയസുകാരന്‍റെ ജീവൻ രക്ഷിക്കാനായില്ല

0

ബുലന്ദ്ഷഹർ (യുപി): പോലീസിന്‍റെ ഊർജിത അന്വേഷണത്തിനും ആ എട്ടു വയസുകാരന്‍റെ ജീവൻ രക്ഷിക്കാനായില്ല. ബുലന്ദ്ഷഹറിൽ രണ്ടു ദിവസമായി കാണാതായിരുന്ന എട്ടു വയസുകാരന്‍റെ മൃതദേഹമാണ് ഒടുവിൽ പോലീസിനു കണ്ടെത്താൻ കഴിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്‍റെ മകനെ കാണാനില്ലെന്നു കാണിച്ചു നഗരത്തിലെ പ്രമുഖ ഡോക്ടർ പോലീസിനെ സമീപിച്ചത്.

പോലീസിന്‍റെ ഊർജിത അന്വേഷണത്തിനൊടുവിൽ ഡോക്ടറുടെ രണ്ടു മുൻ ജീവനക്കാരിലേക്ക് സംശയത്തിന്‍റെ മുന നീണ്ടു. ഡോക്ടറുടെ പിരിച്ചുവിട്ട രണ്ട് ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ജോലിയിൽ പിഴവ് വരുത്തിയതിനു രണ്ടു വർഷം മുമ്പ് ജോലിയിൽനിന്നു പിരിച്ചുവിട്ടതിനാൽ ഡോക്ടറോടുള്ള വൈരാഗ്യമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ കാരണമെന്നു ഡോക്ടറുടെ കൂടെ കോമ്പൗണ്ടർമാരായി ജോലി ചെയ്തിരുന്ന ഇരുവരും പോലീസിനോടു സമ്മതിച്ചു.

ഛത്താരി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്നു ദേബായിയുടെ സർക്കിൾ ഓഫീസർ വന്ദന ശർമ പറഞ്ഞു

Leave a Reply