Thursday, May 13, 2021

പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

Must Read

തിരുവനന്തപുരം ∙ പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ്കുമാറിന് ഡിജിപി റാങ്ക്, വിജിലന്‍സ് മേധാവിയാകും. വിരമിച്ച ആർ.ശ്രീലേഖയുടെ സ്ഥാനത്ത് ബി.സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയാകും. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി. എഡിജിപി അനില്‍കാന്ത് ആണ് റോഡ് സുരക്ഷാ കമ്മിഷണര്‍.
സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും മാറ്റമുണ്ട്. സി.എച്ച്.നാഗരാജ് പുതിയ കൊച്ചി കമ്മിഷണര്‍. കണ്ണൂരില്‍ ആര്‍.ഇളങ്കോയാണ് കമ്മിഷണര്‍. എ.അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജി. ബെവ്കോ എംഡി സ്ഥാനത്തുനിന്ന് സ്പര്‍ജന്‍കുമാറിനെ മാറ്റി, പകരം യോഗേഷ് ഗുപ്തയ്ക്ക് ചുമതല നൽകി

English summary

The police chief was untied. S Sreejith will be the head of the crime branch.

Leave a Reply

Latest News

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് ബൈഡൻ

വാഷിങ്ടൺ: ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന്...

More News