Thursday, May 13, 2021

മരണം കോവിഡ് മൂലമാണെന്ന് വരുത്തി തീർത്ത് രക്ഷപ്പെടുകയായിരുന്നു പദ്ധതി; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Must Read

കു​മ​ളി: ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് ഭർത്താവി​നെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തിൽ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു പ​ദ്ധ​തിയെന്ന് പോലീസ്. തേ​നി ജി​ല്ല​യി​ലെ കു​ള്ള​പ്പ​ഗൗ​ണ്ട​ൻ​പെ​ട്ടി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല​യാ​ളി​ക​ളെ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ തേ​നി ഇ​ൻ​സ്പെ​ക്ട​ർ ജ​യിം​സ് ജ​യ​രാ​ജും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്തു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​രു​ൺ​കു​മാ​റാ​ണ്​ (37) കൊ​ല്ല​പ്പെ​ട്ട​ത്. അ​രു​ൺ​കു​മാ​റി​െൻറ ഭാ​ര്യ വൈ​ഷ്ണ​വി (25), കാ​മു​ക​ൻ ജ​യ​ച​ന്ദ്ര​ൻ (27) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വൈ​ഷ്ണ​വി​യും ജ​യ​ച​ന്ദ്ര​നു​മാ​യു​ള്ള ര​ഹ​സ്യ​ബ​ന്ധം അ​രു​ൺ​കു​മാ​ർ ചോ​ദ്യം​ചെ​യ്ത​ത്​ വ​ഴ​ക്കി​നി​ട​യാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും ഇ​തു​സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യ​തോ​ടെ വൈ​ഷ്ണ​വി കാ​മു​ക​ൻ ജ​യ​ച​ന്ദ്ര​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ചേ​ർ​ന്ന് വൈ​കീ​ട്ട് ഓ​ഫി​സ് വി​ട്ടു​വ​രു​ന്ന അ​രു​ൺ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.ശ്വാ​സം മു​ട്ടി മ​രി​ച്ചെ​ന്ന് അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ക്കാ​ൻ വൈ​ഷ്ണ​വി പോ​യ​തോ​ടെ ജ​യ​ച​ന്ദ്ര​ൻ സ്ഥ​ലം വി​ട്ടു. മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ, ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ സം​ശ​യം തോ​ന്നി പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം വ്യ​ക്ത​മാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ജ​യ​ച​ന്ദ്ര​നെ​യും കു​ടും​ബ​വീ​ട്ടി​ലേ​ക്ക് പോ​യ വൈ​ഷ്ണ​വി​യെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

English summery

The plan was to make it clear that the death was due to Kovid; The husband was strangled to death by his wife and lover

Leave a Reply

Latest News

ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം ആശുപത്രിയിൽ

ഛണ്ഡിഗഡ്: ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം ആശുപത്രിയിൽ. രക്തസമ്മർദത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിൽ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നു...

More News