Friday, September 25, 2020

യു.ഡി.എഫ് നിർദേശം അംഗീകരിക്കാൻ ജോസ്.കെ.മാണി തയ്യാറാകുന്നില്ലെങ്കിൽ വലതു മുന്നണിയുടെ ഒരു യോഗത്തിലും പങ്കെടുക്കേണ്ടെന്ന് പി.ജെ.ജോസഫ് വിഭാഗം ; പാലാ മരിയ സദനത്തിൽ ജോസഫ്‌ വിഭാഗം യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച സംഘടനയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് പുതിയ തീരുമാനം

Must Read

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ്...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ...

പ്രദീപ് കുമാർ കൂത്താട്ടുകുളം

കോട്ടയം: യു.ഡി.എഫ് നിർദേശം അംഗീകരിക്കാൻ ജോസ്.കെ.മാണി തയ്യാറാകുന്നില്ലെങ്കിൽ വലതു മുന്നണിയുടെ ഒരു യോഗത്തിലും പങ്കെടുക്കില്ലെന്ന് പി.ജെ.ജോസഫ് വിഭാഗം. തീരുമാനമെടുക്കേണ്ടത് യു ഡി എഫ് ആണ്. പ്രതീക്ഷ കൈവിട്ടിട്ടില്ല. ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും പി.ജെ ജോസഫ് വിഭാഗം ഉന്നത നേതാവ് പറഞ്ഞു.

പാലാ മരിയ സദനത്തിൽ ജോസഫ്‌ വിഭാഗം യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച സംഘടനയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് പുതിയ തീരുമാനം.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന‌ ആവശ്യം പരസ്യമായി തള്ളിയ ജോസ്‌ യുഡിഎഫിനെ വെല്ലുവിളിച്ചെന്നാണ്‌ ജോസഫ്‌ വിഭാഗത്തിന്റെ നിലപാട്‌. പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കവുമായി ജോസഫ്‌ മുന്നോട്ട്‌ പോകാനാണ്‌ സാധ്യത.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന യുഡിഎഫ്‌ കൺവീനർ ബെന്നി ബഹ്‌നാന്റെ ആവശ്യം തള്ളിയ ജോസ്‌ കെ മാണി.കെ എം മാണിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ മാറ്റില്ലെന്ന്‌ ജോസ്‌ കെ മാണി വ്യക്തമാക്കി. തെരഞ്ഞെടുപ്പ്‌ പോലുള്ള നിർണായക ഘട്ടങ്ങളിൽ യുഡിഎഫിൽ കലഹം സൃഷ്ടിക്കുന്നത്‌ പി ജെ ജോസഫിന്റെ സ്ഥിരം പരിപാടിയാണ്‌.

പാലായിലെ യുഡിഎഫ്‌ സ്ഥാനാർഥിയെ തള്ളണമെന്ന്‌ പറഞ്ഞു. ചിഹ്നവും നിഷേധിച്ചു. പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ പരിഹരിക്കണമെന്ന്‌ തന്നെയാണ്‌ തങ്ങളുടെ ആഗ്രഹമെന്നും ജോസ്‌ കെ മാണി പാലായിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.മുൻ ധാരണപ്രകാരം ജോസ്‌ വിഭാഗം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണം.

അതിനുശേഷമാകാം മറ്റ്‌ ചർച്ചകളെന്നുമാണ്‌ യുഡിഎഫ്‌ കൺവീനർ കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്‌. എട്ടുമാസം ജോസ്‌ വിഭാഗത്തിനും ആറുമാസം ജോസഫ്‌ വിഭാഗത്തിനുമെന്നാണ്‌ ധാരണ. ഇത്‌ പാലിക്കാൻ ജോസ്‌ ബാധ്യസ്ഥനാണെന്നും‌ കത്തിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു കരാർ ഇല്ലെന്നും മാണിയുമായുണ്ടാക്കിയ കരാർ മാത്രമെ അംഗീകരിക്കൂവെന്നുമാണ്‌ ജോസ്‌ പക്ഷത്തിന്റെ നിലപാട്‌.

അതേ സമയം ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന് സൂചന നല്‍കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം രംഗത്തെത്തി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വന്നാല്‍ ജോസ് കെ മാണിക്ക് പിന്തുണ നല്‍കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സൂചന നല്‍കി. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം നിയോജകമണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ഇന്ന് നടക്കും.

യുഡിഎഫ് കണ്‍വീനറുടെ നിര്‍ദേശം തള്ളി ജോസ് കെ മാണി രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. യുഡിഎഫുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാല്‍ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സാധ്യമെന്ന സൂചനയും വാസവന്‍ നല്‍കി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഉള്ള ചര്‍ച്ചകള്‍ ആണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.

English summary

The PJ Joseph faction said that unless Jose K Mani declines to accept the UDF proposal, he will not attend any meeting of the right front. The UDF has to decide. Hope has not given up. The senior leader of PJ Joseph said that he believed it was the right decision.

Leave a Reply

Latest News

M ഡ്രൈവ് പ്രൊഫഷണൽ’ – ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ; സവിശേഷതകൾ അറിയാം

ബിഎംഡബ്ല്യുവിൻ്റെ പുതിയ M3 സെഡാനും M4 കൂപ്പയും. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ എന്നിവയാണ്...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം. ജെയിംസ് ബോണ്ട് എസ്‌യുവി എന്ന്...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ...

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.N95...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന...

More News