Sunday, November 29, 2020

കുമ്പസാര പീഢനം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണം മുതിർന്ന പോലീസ് ഉദ്യോഗസ്ഥനേയോ ക്രൈംബ്രാഞ്ചിനേയോ ഏൽപ്പിക്കണമെന്ന് ഹൈക്കോടതി; വിവാദ വൈദികനെ മെത്രോപോലീത്ത ആക്കി ഉയർത്തുന്നതിൻ്റെ ഭാഗമായി റമ്പാൻ സ്ഥാനം നൽകിയെന്നും ഹർജിയിൽ ആരോപണം

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

കൊച്ചി: കുമ്പസാര പീഢനം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണം മുതിർന്ന പോലീസ് ഉദ്യോഗസ്ഥനേയോ ക്രൈംബ്രാഞ്ചിനേയോ ഏൽപ്പിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ നടപടികൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും ഡി.ജി പി ക്ക് നൽകിയ ഉത്തരവിൽ പറയുന്നു.സഭാംഗമായ ഏബ്രഹാം ജോര്‍ജ് നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. വിവാദ വൈദികനെ മെത്രോപോലീത്ത ആക്കി ഉയർത്തുന്നതിൻ്റെ ഭാഗമായി റമ്പാൻ സ്ഥാനം നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ബസലേൽ റമ്പാൻ എന്ന് പേര് സ്വീകരിച്ച ഫാ. വിൽസൺ മാത്യൂവിനെതിരെയാണ് ആക്ഷേപം.

ഒരു വീട്ടമ്മ നടത്തിയ കുമ്ബസാരത്തിന്റെ കഥ, വൈദികന്‍ ഇടവകയിലെ മറ്റൊരു യുവതിയോട് അതേ പടി പറയുകയായിരുന്നു. പൊതുവേദിയില്‍ വച്ച്‌ വീട്ടമ്മയെ കുമ്ബസാര കഥ പറഞ്ഞ് യുവതി അധിക്ഷേപിച്ചു. മനോനനില തെറ്റിയ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഇതിന്മേല്‍ ആദ്യം സഭയ്ക്കും പിന്നീട് പൊലീസിനും പരാതി നല്‍കിയ വിശ്വാസി ഇടവകകയ്ക്ക് വെളിയിലുമായി. ആത്മഹത്യ ചെയ്ത യുവതിയുടെ മരണക്കുറിപ്പ് ഉണ്ടായിരുന്നിട്ടും കേസ് അന്വേഷിക്കാതെ പൊലീസ് അട്ടിമറിച്ചെന്ന് ആരോപണം ഉയർന്നു.

2015 ഒക്ടോബര്‍ 21 ന് നടന്ന യുവതിയുടെ ആത്മഹത്യ സംബന്ധിച്ചും പുനരന്വേഷണം വേണമെന്ന് അന്നേ ആവശ്യമുയർന്നു. തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഇടവകാംഗമായിരുന്ന ലില്ലി ജോര്‍ജിന്റെ ആത്മഹത്യാ കുറിപ്പിലാണ് വൈദികനെതിരേ പരാമര്‍ശം ഉണ്ടായിരുന്നത്. അന്നത്തെ ഇടവക വികാരിയായിരുന്നു പ്രതിക്കൂട്ടില്‍. ഇദ്ദേഹത്തിന് മുന്നില്‍ ലില്ലി നടത്തിയ കുമ്ബസാരക്കഥകള്‍ മറ്റൊരു സ്ത്രീ നാട്ടില്‍ പാട്ടാക്കിയെന്നായിരുന്നു ആക്ഷേപം. പള്ളി യോഗത്തില്‍ ലില്ലിയും ആരോപണ വിധേയയായ സ്ത്രീയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെയാണ് കുമ്ബസാര രഹസ്യം ഇവര്‍ വിളിച്ചു പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടവക വികാരിയോട് നടത്തിയ കുമ്ബസാര രഹസ്യം പുറത്തു വന്നതറിഞ്ഞ് ലില്ലിയുടെ മനോനില തെറ്റി. കൗണ്‍സിലിങ് നടത്തിയ ഡോക്ടറോടും ലില്ലി ഇതേപ്പറ്റി പറഞ്ഞിരുന്നു.

എന്റെ മരണത്തിന് കാരണം അച്ചനും —മാണ്. എന്നെ അപമാനിച്ചു. അതു കൊണ്ട് എനിക്ക് അപമാനമുണ്ടായി. പള്ളിയില്‍ ഈ അച്ചന്‍ വന്ന ശേഷമാണ് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായത്. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നത്.
വികാരിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് പരാതി നല്‍കിയ സഭാംഗമായ ഏബ്രഹാം ജോര്‍ജിനെ 10 വര്‍ഷത്തേക്ക് ഇടവക ചുമതലകളില്‍ നിന്ന് വിലക്കുകയാണ് ചെയ്തത്.

ലില്ലിയുടെ ആത്മഹത്യാ കുറിപ്പ് ഏബ്രഹാമിന്റെ കൈയില്‍ ഇപ്പോഴുമുണ്ട്. കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. കേസിന്റെ തുടക്കം മുതല്‍ വൈദികനെ സഭ പൊതിഞ്ഞു പിടിക്കുകയാണ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കുമ്പസാരം നിർബന്ധിതമാക്കരുതെന്നു കാണിച്ചു സഭയിലെ ചില വിശ്വാസികൾ സുപ്രീം കോടതിയിൽ അഡ്വ. സനന്ദ് രാമകൃഷ്ണൻ മുഖേനെ പൊതു താല്പര്യ ഹർജി കൊടുത്തിട്ടുണ്ട്

English summary

The petition alleges that Ramban was given the position as part of the promotion of the controversial priest to the rank of Metropolitan.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News