Friday, June 25, 2021

റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 250. രൂപ

Must Read

ആലപ്പുഴ: പിച്ചചട്ടിയിൽ കയ്യിട്ടുവാരി ആലപ്പുഴ പോലീസ്. റേഷൻ അരി വാങ്ങി തിരുച്ചു വന്ന ആൾക്ക് പിഴയിട്ടു

വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 250. രൂപ. ഇന്നലെ ഉച്ചയോടെ ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പോലീസിന്റെ വക പിച്ച ചട്ടിയിൽ മണ്ണിടൽ നടന്നത്. സർക്കാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി വരുവഴിയാണ് പിഴ.

വരുമാനമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോൾ ആണ് ഇത്തരം ജനകീയ പോലീസിന്റെ കത്തി വെപ്പ്.നെഹ്റു ട്രോഫിവാർഡ് കിഴക്ക് തയ്യിൽ കായൽ നിവാസി ബംഗ്ലാവ് പറമ്പിൽ പ്രമോദിന്റെ മകൻ പ്രേം കുമാറിനെ ആണ് പോലീസ് വട്ടം കറക്കി പിഴിഞ്ഞ് കാശ് വാങ്ങിയത്. റേഷൻ കാർഡ് കാണിച്ചു, വാങ്ങിയസാധനങ്ങൾ കാണിച്ചു. അലിവുണ്ടായില്ല എന്നാണ് പ്രേംകുമാർ പറഞ്ഞത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News