നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി

0

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. അയ്യമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ നിഖിൽ (നിഖിൽ കൂട്ടാല 24 )നെയാണ് ഒരു വർഷത്തേക്ക് നാടു കടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാലടി, അങ്കമാലി, അയ്യമ്പുഴ, പീച്ചി പോലീസ് സ്റ്റേഷനുകളിലായി കവർച്ച, നരഹത്യാശ്രമം, സംഘം ചേരൽ, അതിക്രമിച്ചു കടക്കൽ, ആയുധം കൈവശം വയ്ക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടയൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 2019 ൽ കാപ്പ നിയമ പ്രകാരം ഇയാളെ നാടുകടത്തിയിരുന്നു. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു. ജയിൽ മോചിതനായ നിഖിൽ കാലടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 45 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 35 പേരെ നാടു കടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here