ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഗ്രാമസഭകൾക്ക് അധികാരം നൽകും. പഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ ആപ്പുകളിലൂടെ സജ്ജീകരിക്കും. പഞ്ചായത്ത് പ്രസിഡന്റിനും കൗൺസിലർമാർക്കും പ്രത്യേക ശമ്പളം നൽകും. ചെന്നൈയിൽ പ്രളയം തടയാൻ സിംഗപ്പൂർ മാതൃകയിൽ പദ്ധതി ഉണ്ടാക്കും. ഗതാഗത തടസം നീക്കാൻ അന്താരാഷ്ട്ര പദ്ധതികൾ നടപ്പാക്കുമെന്നും കമൽഹാസൻ വാഗ്ദാനം ചെയ്യുന്നു.
English summary
The people have the right to recall their representatives; Actor Kamal Haasan with new promises ahead of Tamil Nadu Assembly elections