Tuesday, July 27, 2021

അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക 1300 രൂപയായി വര്‍ദ്ധിപ്പിച്ചു

Must Read

സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക 1300 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷന് അര്‍ഹതയ്ക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇരുപതിനായിരം രൂപയായിരുന്നു വരുമാന പരിധി. വരുമാനപരിധി ഉയര്‍ത്തുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ പെന്‍ഷന് അര്‍ഹത നേടും.

70 വയസ്സിനു മേല്‍ 1100 രൂപ, 60 മുതല്‍ 70 വരെ 850 രൂപ, 55 മുതല്‍ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവില്‍ പെൻഷൻ നല്‍കിയിരുന്നത്. 55 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ നിരക്ക് തുടരും. പുതിയ പെൻഷനുള്ള അർഹതാ മാനദണ്ഡത്തിൽ അപേക്ഷകന്റെ പ്രായം 60 വയസ്സിൽ കുറയരുതെന്ന്‌ നിശ്‌ചയിക്കാൻ തീരുമാനിച്ചു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News