Sunday, September 26, 2021

പേപ്പർകവർ ബാഗ് നിർമാണ യൂണിറ്റിന് തീപിടിച്ചു

Must Read

പേപ്പർകവർ ബാഗ് നിർമാണ യൂണിറ്റിന് തീപിടിച്ചു. നാലുലക്ഷം രൂപയുടെ നഷ്ടം. കുരിശുംമൂട് പമ്പ്ഹൗസ് ഭാഗത്ത് പ്രവർത്തിക്കുന്ന മറ്റത്തിൽ ബിനു വർഗീസിന്റെ ജെ.ബി.പ്രൊഡക്ഷൻസ് എന്ന പേപ്പർകവർ നിർമാണ യൂണിറ്റിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെയായിരുന്നു സംഭവം.

വീടിനുമുകളിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽനിന്ന്‌ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് തീപിടിച്ചത് കണ്ടത്. ഉടൻതന്നെ ചങ്ങനാശ്ശേരി അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. ചങ്ങനാശ്ശേരിയിൽനിന്ന്‌ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആളപായമോ മറ്റ് അപകടങ്ങളോ ഇല്ലെന്ന് ഉടമ പറഞ്ഞു. വീടിനു മുകളിൽ ആയിരം സ്‌ക്വയർഫീറ്റിൽ ഷീറ്റുകൊണ്ട് നിർമിച്ചിരിക്കുന്ന ചെറുകിട യൂണിറ്റാണിത്. ഒരുവർഷം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. ഓണവിപണി ലക്ഷ്യമാക്കി അടുക്കായി കെട്ടിവച്ചിരുന്ന കവറുകളും തീപിടിത്തത്തിൽ നഷ്ടമായി.

ഷോർട്ട്‌സർക്യൂട്ടാവാം തീപിടുത്തതിന് ഇടയാക്കിയതെന്ന് സേനാംഗങ്ങൾ പറഞ്ഞു. ചങ്ങനാശ്ശേരി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് താഹയുടെ നേതൃത്വത്തിൽ മനോജ് കുമാർ, ഗിരീഷ് കൃഷ്ണൻ, കെ.ആർ.മനോജ്, യു.സജി, ജസ്റ്റിൻ ജേക്കബ്, ജയകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍

ചെങ്ങന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കബളിപ്പിച്ചാണ് ഇയാള്‍ 85,000 രൂപ തട്ടിയെടുത്തത്.ഫോ​ണ്‍...

More News