Sunday, September 26, 2021

ശ്രീജേഷിന്റെ വീടിനു മുന്നിലെ റോഡരികിലെ മാലിന്യക്കൂന ഉടൻ നീക്കം ചെയ്യുമെന്ന്‌ പഞ്ചായത്ത്

Must Read

കിഴക്കമ്പലം: കണ്ടു മടുത്തപ്പോഴാണ്‌ സ്വന്തം പേരിലുള്ള റോഡിലെ മാലിന്യക്കൂമ്പാരത്തെക്കുറിച്ച് ഒളിമ്പ്യൻ ശ്രീജേഷ് ട്വീറ്റ് ചെയ്തത്. അതിപ്പോൾ ഫലം കണ്ടിരിക്കുകയാണ്. ശ്രീജേഷിന്റെ വീടിനു മുന്നിലെ റോഡരികിലെ മാലിന്യക്കൂന ഉടൻ നീക്കം ചെയ്യുമെന്ന്‌ പഞ്ചായത്ത് വ്യക്തമാക്കിക്കഴിഞ്ഞു.

റോഡ് ശുചീകരിച്ച് ബോർഡ് സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോൾ അറിയിച്ചു. ശ്രീജേഷ് റോഡിൽ രാത്രികാല പട്രോളിങ്‌ ശക്തമാക്കുമെന്ന്‌ കുന്നത്തുനാട് സി.ഐ. സി.കെ. ഷാജനും അറിയിച്ചു.

മാസങ്ങൾക്കു മുമ്പ്‌ പ്രദേശവാസികൾ റോഡരികിലെ മാലിന്യം കോരി മാറ്റി മാലിന്യം നിക്ഷേപിക്കരുതെന്നു ബോർഡ് സ്ഥാപിച്ചിരുന്നു. ഇതൊന്നും വകവെക്കാതെയാണ്‌ മാലിന്യം റോഡിൽ തള്ളുന്നത്. ഇതിനെതിരേ നടപടിയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പ്രദേശത്ത്‌ മാലിന്യം കുമിഞ്ഞുകൂടിയതായി മെഡിക്കൽ ഓഫീസർ പഞ്ചായത്തിനു കത്ത്‌ നല്കിയിട്ടുണ്ട്.

കിഴക്കമ്പലം-കുന്നത്തുനാട് പഞ്ചായത്തുകളുടെ അതിർത്തിയായ ശ്രീജേഷ് റോഡിനിരുവശവും മാലിന്യം തള്ളുന്നതു പതിവാണ്.

രാത്രിയിലാണ് ഏറെയും. ഈ റോഡിനിരുവശവും കൂടുതലും പാടശേഖരങ്ങളായതിനാൽ സമീപത്ത്‌ വീടുകളോ ആൾസഞ്ചാരമോ കുറവാണ്.

ഈ അവസരം മുതലെടുത്താണ് മാലിന്യം തള്ളുന്നത്. ആശുപത്രി മാലിന്യക്കൂമ്പാരത്തിൽനിന്നു പലരുടെയും മേൽവിലാസങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർ നടപടിയായി അവരെ കണ്ടെത്താനാണ് നീക്കം

Leave a Reply

Latest News

‘ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും’ എന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന് ഇന്ന് 111 വർഷം പൂർത്തിയാകും

നെയ്യാറ്റിൻകര:'ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും' എന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയതിന് ഞായറാഴ്ച 111 വർഷം പൂർത്തിയാകും.നിർഭയ പത്രപ്രവർത്തനത്തിന്...

More News