Wednesday, December 1, 2021

മേപ്പാടിയില്‍ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു

Must Read

മേപ്പാടിയില്‍ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മന്‍ ക്ഷേത്ര മുന്‍ട്രസ്റ്റി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്ന സുനില്‍ ടെക്സ്റ്റയില്‍സ് ഉടമ എം. നാരായണന്‍ (നാണു-75 ) ആണ് മരിച്ചത്. വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സ്വന്തം കടയുടെ മുകള്‍നിലയില്‍ തന്നെയാണ് നാണുവും കുടുംബവും താമസിക്കുന്നത്. നാളെ മാനന്തവാടി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൂത്തുപറമ്പിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. ഭാര്യ: നളിനി. മക്കള്‍: നൈഷ്, നിത്യ. മരുമകന്‍: നീലേഷ്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News