Thursday, September 23, 2021

തീറ്റയോ വെള്ളമോ നൽകാതെ മൂന്ന്‌ പശുക്കളെ ഉടമ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചു

Must Read

തീറ്റയോ വെള്ളമോ നൽകാതെ മൂന്ന്‌ പശുക്കളെ ഉടമ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചു. ഒരാഴ്ചയായി വെള്ളംപോലും കിട്ടാതെ പശുക്കളിലൊന്ന് വെള്ളിയാഴ്ച രാവിലെ ചത്തു.

ബാക്കിയുള്ളവയും ഏതുനിമിഷവും ജീവൻപോകുന്ന നിലയിലാണ്. വിതുര ചായം ദർപ്പ സ്വദേശി ബഷീറിന്റെ പശുക്കളെയാണ് തോട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നത്. വിതുര പൊന്നാംചുണ്ടിനടുത്തെ ബഷീറിന്റെ തന്നെ റബ്ബർതോട്ടത്തിലാണ് ആഴ്ചകളായി പശുക്കളെ കെട്ടിയിട്ടിരിക്കുന്നത്.

എല്ലും തോലുമായ പശുക്കൾക്ക് എഴുന്നേറ്റു നിൽക്കാൻപോലുമുള്ള ആരോഗ്യമില്ല. തൊണ്ടവരണ്ടുള്ള ഇവയുടെ നിലവിളി അയൽക്കാർക്കും സങ്കടം നൽകുന്നു.

ബഷീറിന്റെ വീടിന്റെ ആറ്‌ കിലോമീറ്റർ മാറിയാണ് റബ്ബർ തോട്ടം. ആഴ്ചകളായി വെള്ളമോ ആഹാരമോ കിട്ടാതെയും ശരീരമാസകലം മുറിവേറ്റും പുഴുവരിച്ചുമാണ് പശുക്കൾ കിടക്കുന്നത്.

പശുക്കളുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ സമീപവാസികളാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ സംഭവസ്ഥലത്തെത്തിയപ്പോഴാണ് ഒരു പശുവിനെ ചത്തനിലയിൽ കണ്ടത്.

ഉടമസ്ഥന്റെ വീട്ടിൽ ഇവ കൂടാതെ പതിനഞ്ചോളം പശുക്കൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച്‌ അറിയിച്ചെങ്കിലും കോവിഡ്‌ കാരണമാണ്‌ ഇവയെ സംരക്ഷിക്കാനാകാത്തതെന്നാണ്‌ ഉടമ മറുപടി നൽകിയതെന്ന്‌ വിതുര സി.ഐ. എസ്‌.ശ്രീജിത്‌ പറഞ്ഞു.

പശു ചത്തതുൾപ്പെടെയുള്ള സംഭവങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പോലീസ്‌ പറയുന്നു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News