Thursday, March 4, 2021

രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന്

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

കൊച്ചി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു. ചെയര്‍മാനായി ജോസ് കെ മാണിയേയും, മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

English summary

The order was issued today on an appeal filed by PJ Joseph challenging the allotment of the two-leaf symbol to the Kerala Congress Jose faction

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News