യുഎസിൽ ഒമിക്രോൺ വകഭേദം അതിവേഗം പടർന്നുപിടിക്കുന്നു

0

വാഷിങ്ടൻ∙ യുഎസിൽ ഒമിക്രോൺ വകഭേദം അതിവേഗം പടർന്നുപിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന അമേരിക്കക്കാരുടെ എണ്ണം അപകടരമാവിധം ഉയർന്ന നിലയിൽ തുടരുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ സമീപദിവസങ്ങളിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. മുന്‍കാല കുതിച്ചുചാട്ടത്തേക്കാള്‍ കൂടുതല്‍ കോവിഡ് കേസുകൾ യുഎസ് ഒരു ദിവസം തിരിച്ചറിയുന്നത് തുടരുകയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. മരണനിരക്കും ഡെൽറ്റ വകഭേദത്തേക്കാൾ വളരെ ഉയർന്നതാണ്.

2,267 കോവിഡ് മരണങ്ങളാണ് വ്യാഴാഴ്ച മാത്രം യുഎസിൽ റിപ്പോർട്ടിൽ ചെയ്തത് വെള്ളിയാഴ്ച 3,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 5,38,028 പേരാണ് വെള്ളിയാഴ്ച രോഗബാധിതരായത്. ജനുവരി ആദ്യം ഒറ്റദിവസം 10 ലക്ഷം കേസുകൾ യുഎസിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമിക്രോൺ വകഭേദം പലതരം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഒമിക്രോൺ തരംഗം തന്നെ ഉയർന്നു വരാമെന്നും മരണനിരക്കിൽ വൻ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലിഫോർണിയ സർവകലാശാലയിലെ പൊതുജനാരോഗ്യ വിദഗ്ധൻ ആന്റണി നോയമർ പ്രതികരിച്ചു. ഡെൽറ്റ വകഭേദത്തെ അപകേഷിച്ച് ഒമിക്രോൺ ബാധിതരിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണ്. ഭൂരിഭാഗം പേരിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലതാനും.

Leave a Reply