Sunday, September 26, 2021

വിസ പുതുക്കാനെത്തിയ ഒമാൻ സ്വദേശിയെ എമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Must Read

വിസ പുതുക്കാനെത്തിയ ഒമാൻ സ്വദേശിയെ എമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അഹമ്മദ് മുഹമ്മദ് മുസാബ അൽ മാമറിയെ ആണ് പിടികൂടിയത്. മംഗലാപുരത്ത് ഇയാൾക്കെതിരേ മയക്കുമരുന്ന് കേസുണ്ട്. ജാമ്യത്തിലിറങ്ങിയ ഇയാളോട് രാജ്യം വിട്ടുപോകരുതെന്ന് നിർദേശിച്ചിരുന്നു. ഇയാൾ രാജ്യംവിട്ടു പോകാതിരിക്കാൻ മംഗലാപുരം പോലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.ലുക്കൗട്ട് സർക്കുലർ ഉണ്ടായിരുന്നതിനാലാണ് കൊച്ചി വിമാനത്താവളത്തിലെ ഫോറിനേഴ്‌സ് റീജണൻ രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ.) വെള്ളിയാഴ്ച വിസ പുതുക്കാനെത്തിയപ്പോൾ ഇയാളെ പിടികൂടിയത്. പോലീസുമായി തർക്കമുണ്ടാക്കിയ ഇയാൾ പിന്നീട് കുഴഞ്ഞുവീണു. തുടർന്ന്, ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.

നെടുമ്പാശ്ശേരി പോലീസ് മംഗലാപുരം പോലീസുമായി ബന്ധപ്പെട്ട് കേസിന്റെ വിവരങ്ങൾ ആരാഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യേണ്ട സാഹര്യമില്ലാത്തതിനാൽ പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. സുഹൃത്തിനെ കാണാനാണ് ഇയാൾ കൊച്ചിയിലെത്തിയത്

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News